ഇപ്പോഴത്തെ ജനറേഷനിലുള്ള ആളുകള്‍ക്ക് ഇതൊക്കെ ഒന്നു ചെയ്തു നോക്കാം; വിവാഹത്തലേന്ന് ആരും കാണാതെ വിഷ്ണു വീട്ടിലെത്തിയ അനുഭവം പങ്കുവെച്ച് മീര

മലയാളികൾക്ക് ഏറെ പ്രിയാപ്പെട്ട റിയാലിറ്റി ഷോ ആണ് കോമഡി സ്റ്റാർ, അത് പോലെ തന്നെ കോമഡി സ്റ്ററിലെ മീരയെയും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്, കഴിഞ്ഞ ദിവസമായിരുന്നു മീരയുടെ വിവാഹം, വിഷ്ണുവാണ് മീരയുടെ ജീവിത പങ്കാളി. തിരുവനതപുരത്ത്…

മലയാളികൾക്ക് ഏറെ പ്രിയാപ്പെട്ട റിയാലിറ്റി ഷോ ആണ് കോമഡി സ്റ്റാർ, അത് പോലെ തന്നെ കോമഡി സ്റ്ററിലെ മീരയെയും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്, കഴിഞ്ഞ ദിവസമായിരുന്നു മീരയുടെ വിവാഹം, വിഷ്ണുവാണ് മീരയുടെ ജീവിത പങ്കാളി. തിരുവനതപുരത്ത് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം, കോവിഡ് പ്രോട്ടോകോൾ പാലിച്ച് വളരെ ലളിതമായിട്ടാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹശേഷം തന്റെ അനുഭവങ്ങൾ പങ്കുവെച്ച് മീര എത്തിയിരുന്നു.

meera anil

കോമഡിസ്റ്റാറിൽ തന്നെ മേക്കപ്പ് ചെയ്യുന്ന മേക്കപ്പ് മാൻ ആയിരുന്നു തന്നെ വിവാഹത്തിനും ഒരുക്കിയത് എന്ന് മീര പറയുന്നു, താൻ ധരിച്ചിരുന്ന ഡ്രസ്സ് സ്പെഷ്യലായി ഡിസൈൻ ചെയ്തതാണെന്ന് താരം പറയുന്നു, താൻ അണിഞ്ഞിരുന്ന വയലറ്റ് സാരിയും പൂക്കളും ബാംഗ്ലൂരിൽ നിന്നും വറുതിയാത്തതാണ്, ചുവപ്പ് സാരിയും പച്ച ബ്ലൗസും വിഷ്ണുവിന്റെ ഇഷ്ടപ്രകാരം ചെയ്തതാണെന്ന് മീര പറയുന്നു. ഇപ്പോൾ തങ്ങളുടെ വീട്ടുകാർക്ക് പോലും അറിയാത്ത ഒരു രഹസ്യം മീര വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹത്തിന്റെ തലേന്ന് വിഷ്ണുവും വീട്ടുകാരും തിരുവന്തപുരത്ത് എത്തി എന്ന് മീര പറയുന്നു. വിവാഹത്തലേന്ന് രാത്രീ ഞങ്ങൾ ഫോൺ ചെയ്യുന്ന സമയത്ത് ഞാൻ നാളെ വിഷ്ണുവിന്റെ ഭാര്യ ആകില്ലേ ഇപ്പോൾ എന്താണ് ഫീൽ ചെയ്യുന്നത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്ന് മീര പറയുന്നു, അപ്പോൾ വിഷ്ണുവിന് തന്നെ കാണണം എന്ന് പറഞ്ഞു, പിന്നെന്താ കാണാമല്ലോ എന്ന് ഞാനും മറുപടി നൽകി.

meera anil

ഫോൺ കട്ട് ചെയ്തു പത്തുമിനിട്ടിനകം റോഡിൽ കാറു വന്നു, നോക്കിയപ്പോൾ വിഷ്ണു കാറിൽ നിന്നും ഇറങ്ങുന്നു. ആ രാത്രി തനിക്ക് ഒരിക്കലും മറക്കുവാൻ പറ്റില്ല എന്ന് മീര പറയുന്നു, രാത്രി പന്ത്രണ്ട് മണി ആയപ്പോൾ ഞങ്ങള്‍ കെട്ടി പിടിച്ചുകൊണ്ട് പരസ്പരം വിഷ് ചെയ്യുകയും ചെയ്തു. അതൊരു വല്ലാത്ത അനുഭവമായിരുന്നുവെന്ന് മീര പറയുന്നു. വീട്ടുകാര്‍ പോലും ഇതേക്കുറിച്ച്‌ അറിഞ്ഞിരുന്നില്ല. പെട്ടെന്ന് എനിക്ക് ഇവളെ കാണുവാൻ തോന്നി അതുകൊണ്ടാണ് പോയി കണ്ടത് എന്ന് വിഷ്ണുവും പറയുന്നു. ഇപ്പോഴത്തെ ജനറേഷനിലുള്ള ആളുകള്‍ക്ക് ഇതൊക്കെ ഒന്നു ചെയ്ത് നോക്കാമെന്നും മീര പറയുന്നു.

മീര സിവില്‍ എഞ്ചിനീയറിങ്ങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണമേഖലയിലേക്ക് എത്തിച്ചേര്‍ന്നത്.ഇപ്പോള്‍ സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ ഷോകളിലുംഅവാര്‍ഡ് നിശകളിലും തന്റേതായ വ്യക്തിമുദ്ര താരം പതിപ്പിച്ചുകഴിഞ്ഞു. മീരയുടെ വസ്ത്രവും മേയ്ക്കപ്പുമെല്ലാം കോളേജ് പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രന്‍ഡാണ്.