എന്നോട് എങ്ങനാണോ നിൽക്കുന്നത് അതെ രീതിയിൽ തന്നെ ഞാനും നിൽക്കും

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാൾ ആണ് മീര ജാസ്മിൻ. മലയാള സിനിമയില്‍ ഒരുപാട് നല്ല നടിമാര്‍ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവര്‍ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര…

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാൾ ആണ് മീര ജാസ്മിൻ. മലയാള സിനിമയില്‍ ഒരുപാട് നല്ല നടിമാര്‍ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവര്‍ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍.ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മീര. അതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങൾ ആണ് താരം മലയാള സിനിമയിൽ സംഭാവന ചെയ്തത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം മീര തകർത്താടിയിരുന്നു. അന്യ ഭാഷ ചിത്രങ്ങളും മീരയുടെ അഭിനയ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ പെട്ടന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷയായ മീര അങ്ങനെ സോഷ്യൽ മീഡിയയിലും സജീവമല്ല.

തനിക്കെതിരെ നടന്ന വിമർശനങ്ങളെ കുറിച്ച് താരം പറഞ്ഞത് വീണ്ടും ചർച്ച ആയിരിക്കുകയാണ്,ഞാന്‍ വിവാദങ്ങളെയും വിമര്‍ശനങ്ങളെയും ഒഴിവാക്കും. ആളുകള്‍ക്ക് വെറുതെ എന്ത് വേണമെങ്കിലും പറയാം.ഞാന്‍ ആരെയും കടിച്ചുകീറാന്‍ പോകുന്ന ആളല്ല. എന്നോട് നന്നായി നിന്നാല്‍ തിരിച്ചും ഞാന്‍ നന്നായിട്ടേ നില്‍ക്കൂ. എന്നെ കടിച്ചുകീറാന്‍ ആരെങ്കിലും വന്നാല്‍ ഞാന്‍ പ്രതികരിക്കും. വിവാദങ്ങള്‍ എന്നെ ബാധിക്കുന്ന വിഷയമേ അല്ല. ഞാന്‍ എന്റേതായ കാര്യങ്ങളില്‍ വളരെ തിരക്കിലാണ് എന്നുമാണ് മീര പറഞ്ഞിരുന്നത്.അടുത്തിടെ ആണ് ലോഹിത ദാസിന്റെ ഭാര്യ തന്റെ കുടുംബ ജീവിതം നശിപ്പിച്ചത് മീര ജാസ്മിൻ ആണെന്ന് തുറന്നു പറഞ്ഞിരുന്നു,

Meera Jasmine
Meera Jasmine

പക്വത ഇല്ലാത്ത ഒരു പെൺകുട്ടിയുടെ കയ്യിലേക് ധാരാളം പണം വന്നു ചേർന്നാൽ ഉണ്ടാകുന്ന കുഴപ്പം എന്താണെന്ന് എല്ലാവര്ക്കും അറിയാം. മീര ആകട്ടെ ഈ പണമൊന്നും അവളുടെ മാതാപിതാക്കൾക്ക് നല്കുമായിരുന്നില്ല. വരുമാനം അളവിൽ കൂടുതൽ ആയപ്പോൾ വീട്ടുകാരും പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. മാതാപിതാക്കൾക്ക് വരുമാനത്തിന്റെ ഒരു പങ്കും കൊടുക്കുന്നില്ല എന്ന് പറഞ്ഞു അവരും സംസാരിക്കാൻ തുടങ്ങി.അങ്ങനെ ഇടയ്ക് ഒക്കെ എന്തെങ്കിലും ഉപദേശം തേടാൻ മീര ലോഹിയെ വിളിക്കുമായിരുന്നു. പതുക്കെ പതുക്കെ വിളിയുടെ എണ്ണവും സംസാരിക്കുന്നതിന്റെ സമയവും കൂടി വന്നു. ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകൾ സിനിമ ക്കാരുടെ ഇടയിൽ പ്രചരിക്കാനും തുടങ്ങി. അങ്ങനെ ഇരുവരുടെയും സംസാരത്തെ ഞാൻ തന്നെ വിലക്കിയിട്ടുണ്ടെന്നും ലോഹിയുടെ ഭാര്യ പറഞ്ഞത്