സിനിമ ഇല്ലെന്ന് പറയുക ഒരുതരത്തില്‍ നാണക്കേട് പോലെയായിരുന്നു ; ഒരു അഭിനേതാവിനെ സംബന്ധിച്ച് അത്തരം ചിന്തകളുടെ ആവശ്യമില്ല

സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച താരമാണ് മീര ജാസ്മിൻ. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് മീര ജാസ്മിൻ. ഇന്നിപ്പോൾ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മീര…

സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച താരമാണ് മീര ജാസ്മിൻ. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് മീര ജാസ്മിൻ. ഇന്നിപ്പോൾ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മീര പറഞ്ഞ ഒരു പഴയകാല അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. “ഞാൻ എന്റെ ട്രാക്കില്‍ നിന്നും വിട്ടു പോവുമ്പോഴായിരുന്നു എന്റെ സന്തോഷം എനിക്ക് നഷ്ടമാകുന്നു എന്ന് മനസിലായത്. എന്റെ മനസിലുള്ള സിനിമകള്‍ എനിക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല.

ഞാൻ നൂറു ശതമാനവും മുഴുകി ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ജീവിതത്തിലും കരിയറിലും എന്തൊക്കെ സംഭവിച്ചുവോ അതിലൊന്നും എനിക്ക് യാതൊരു പശ്ചാത്താപവും ഇല്ല. ജീവിതത്തില്‍ ഞാൻ ഹാപ്പിയാണ്. ബിഗ് പിക്ച്ചറില്‍ നോക്കിയാല്‍ ഞാന്‍ ഹാപ്പിയാണ്. എന്നാല്‍ ജീവിതത്തെ മൈക്രോ ലെവലില്‍ നോക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ കാണുന്നത്. ഒരു സിനിമ ചെയ്തു കഴിഞ്ഞ്, ഉടനെ തന്നെ അടുത്ത സിനിമ ഏതാണ് എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ എനിക്ക് സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നു.

സിനിമ ഇല്ലെന്ന് പറയുക ഒരുതരത്തില്‍ നാണക്കേട് പോലെയായിരുന്നു. എനിക്ക് ജീവിതത്തിലേക്ക് തിരികെ പോകാന്‍ സാധിക്കുകയാണെങ്കില്‍ ഞാന്‍ തിരുത്തുക ആ തെറ്റായിരിക്കും. ഒരു അഭിനേതാവിനെ സംബന്ധിച്ച് അത്തരം ചിന്തകളുടെ ആവശ്യമില്ല. അതേസമയം ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക് ഹരം പിടിച്ചു പോകുന്നത് അത്ര നല്ല കാര്യമല്ല. അപ്പോള്‍ നമ്മള്‍ പോകുന്നത് വലിയ അപകടത്തിലേക്കായിരിക്കും. ആദ്യമൊക്കെ രസം തോന്നുമെങ്കിലും അവസാനം നഷ്ടബോധമുണ്ടാകും.” എന്നായിരുന്നു മീരയുടെ വാക്കുകൾ.