ഞാൻ അങ്ങനെ ഒരാൾ അല്ല, ഒരിക്കലും ഞാൻ എന്റെ മനസാക്ഷിയെ വഞ്ചിച്ചിട്ടില്ല!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാൾ ആണ് മീര ജാസ്മിൻ. മലയാള സിനിമയില്‍ ഒരുപാട് നല്ല നടിമാര്‍ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവര്‍ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര…

Meera Jasmine about Past

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാൾ ആണ് മീര ജാസ്മിൻ. മലയാള സിനിമയില്‍ ഒരുപാട് നല്ല നടിമാര്‍ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവര്‍ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍.ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മീര. അതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങൾ ആണ് താരം മലയാള സിനിമയിൽ സംഭാവന ചെയ്തത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം മീര തകർത്താടിയിരുന്നു. അന്യ ഭാഷ ചിത്രങ്ങളും മീരയുടെ അഭിനയ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ പെട്ടന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷയായ മീര അങ്ങനെ സോഷ്യൽ മീഡിയയിലും സജീവമല്ല.

Meera Jasmine Images
Meera Jasmine Images

ഇപ്പോൾ താൻ സിനിമയിൽ നിന്ന് വിട്ട് നിൽക്കാൻ ഉണ്ടായ കാര്യം തുറന്ന് പറയുകയാണ് മീര ജാസ്മിൻ. തിരുവല്ലയിലെ ഒരു സാധാരണ ഓർത്തഡോക്സ് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു കുട്ടിയാണ് ഞാൻ. പള്ളിയിൽ പോകുന്നു വരുന്നു, പ്രാർത്ഥിക്കുന്നു. അങ്ങനെ കഴിഞ്ഞു വന്നപ്പോൾ ആണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ആദ്യം ഒരു ആകാംഷ ആയിരുന്നു അഭിനയിക്കാൻ. അങ്ങനെ ആദ്യ ചിത്രം ചെയ്തു. ആ ചിത്രത്തിന് നല്ല അഭിപ്രായം കിട്ടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. അങ്ങനെ പിന്നെ അവസരങ്ങൾ വന്നപ്പോൾ ആ ചിത്രങ്ങളൂം ചെയ്തു. അങ്ങനെ മൂന്ന്, നാല് ചിത്രങ്ങൾ ചെയ്തു കഴിഞ്ഞപ്പോൾ ഒരു ആത്മവിശ്വാസം കിട്ടി. പിന്നീട് അഭിനയം തന്നെ തുടരാൻ തീരുമാനിച്ചു.

Meera Jasmine
Meera Jasmine

എന്നാൽ കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ മേഖല എനിക്ക് മടുക്കാൻ തുടങ്ങി. കലയെ ഞാൻ ഇഷ്ട്ടപെടുന്നു. എന്നാൽ അത് ഉള്ള ഈ സ്ഥലം എനിക്ക് തീരെ ഇഷ്ട്ടം ഇല്ലാതെ ആയി. അങ്ങനെയാണ് സിനിമയിൽ നിന്ന് വിട്ട് നില്ക്കാൻ ഞാൻ തീരുമാനിച്ചത്. ഞാൻ എന്റെ മനസാക്ഷിക്ക് എതിരായി ഇന്ന് വരെ ഒന്നും ചെയ്തിട്ടില്ല. ഈ തീരുമാനവും അങ്ങനെ തന്നെ ആയിരുന്നു. ആരെയും ഇന്ന് വരെ ഞാൻ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ല. കാരണം അങ്ങനെ സംസാരിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല. എപ്പോഴും പോസിറ്റീവ് ആയി ഇരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒന്നിനെ കുറിച്ചും നെഗറ്റീവ് പറയുന്നതിനോടും ചിന്തിക്കുന്നതിനോടും എനിക്ക് താൽപ്പര്യം ഇല്ല. മീര പറഞ്ഞു.