പ്രിയംവദയോ ജെനിഫറോ കമലയോ….? ആരാധകരോട് ചോദ്യവുമായി മീര ജാസ്മിന്‍- വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മീരാ ജാസ്മിന്‍. അടുത്തിടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ സജീവമായത്. തന്റെ വീഡിയോകളും ഫോട്ടോകളും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നിങ്ങള്‍ക്കാരെയാണ് ഇഷ്ടമെന്ന്…

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മീരാ ജാസ്മിന്‍. അടുത്തിടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ സജീവമായത്. തന്റെ വീഡിയോകളും ഫോട്ടോകളും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നിങ്ങള്‍ക്കാരെയാണ് ഇഷ്ടമെന്ന് മീര ചോദിക്കുന്നു. ‘കസ്തൂരിമാനിലെ പ്രിയംവദ’, ‘ഗ്രാമഫോണിലെ ജെനിഫര്‍’, ‘അച്ചുവിന്റെ അമ്മയിലെ അശ്വതി’, ‘സ്വപ്നക്കൂടിലെ കമല’, തുടങ്ങി മീരയുടെ എട്ട് കഥപാത്രങ്ങളാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് വീഡിയോയ്ക്ക് തന്റെ ഇഷ്ടകഥാപാത്രങ്ങളുടെ പേര് പറഞ്ഞുള്ള കമന്റുമായി എത്തിയത്.

https://www.instagram.com/reel/CZl767KIWwK/?utm_source=ig_embed&ig_rid=e01c0e6f-bb1e-4e36-a779-1ade0aaaef17

അതേസമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായി മീരാ ജാസ്മിന്‍ മലയാളത്തില്‍ തിരിച്ചെത്തുകയാണ്. തന്റെ തിരിച്ചു വരവില്‍ പ്രേക്ഷകര്‍ ആവേശഭരിതരാണെന്ന് കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷമെന്നായിരുന്നു മീര ജാസ്മിന്‍ യുഎഇയുടെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് പ്രതികരിച്ചത്. കുറച്ച് നാളുകള്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകും. സത്യന്‍ അങ്കിളിന്റെ കൂടെ വീണ്ടും പ്രവര്‍ത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിതെന്നും മീര പറഞ്ഞു.