ഒരു നിമിഷം ആരും ചിന്തിച്ചുപോകും..! ഇത് നമ്മുടെ മീര ജാസ്മിന്‍ തന്നെ അല്ലെ..?

മകള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വന്ന നടി മീരാ ജാസ്മിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ടതാണ്. താരത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും വിശേഷങ്ങളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍…

മകള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വന്ന നടി മീരാ ജാസ്മിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ടതാണ്. താരത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും വിശേഷങ്ങളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് എത്തുമ്പോള്‍ കൂടുതല്‍ ഗ്ലാമറസ് ആയിട്ടാണ് താരം സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

അടുത്ത കാലത്ത് ഇന്‍സ്റ്റഗ്രാമിലടക്കം ഔദ്യോഗികമായി അക്കൗണ്ട് തുറന്ന മീര പങ്കുവെയ്ക്കുന്ന ഓരോ ഫോട്ടോകളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. മാത്രമല്ല താരത്തിന് പ്രായം പിറകോട്ടാണോ പോകുന്നത് എന്നതാണ് ആരാധകരുടെ സംശയം. ഓരോ ഫോട്ടോകള്‍ താരം പങ്കുവെയ്ക്കുമ്പോഴും ഇത് നമ്മുടെ പഴയ മീര ജാസ്മിന്‍ തന്നെയല്ലേ എന്നാണ് ചിലര്‍ക്ക് സംശയം തോന്നിപ്പോകുന്നത്. അത്രത്തോളം സുന്ദരിയായും ഗ്ലാമറസായും ആണ് താരം തന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ അരാധകരുമായി പങ്കുവെയ്ക്കുന്നത്.

ഇത്തവണ താരം പങ്കുവെച്ചിരിക്കുന്ന പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച ഫോട്ടോയിലും ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മീര ജാസ്മിന്റെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്. നിരവധിപ്പേരാണ് താരത്തിന്റെ പുതിയ ഫോട്ടോയ്ക്ക് ലൈക്കുകളും കമന്റുകളും ചെയ്തിരിക്കുന്നത്. എന്തൊരു മാറ്റമാണ് മീരയ്ക്ക് എന്നും, ഇത് നമ്മുടെ മീര ജാസ്മിന്‍ തന്നെയല്ലേ എന്നും ആരാധകര്‍ ചോദിക്കുന്നു.

അതേസമയം, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ തിരിച്ചെത്തിയിരിക്കുന്നത്. ജയറാം ആയിരുന്നു ചിത്രത്തില്‍ മീരയുടെ നായകനായി എത്തിയത്. കുടുംബ പ്രേക്ഷകര്‍ വളരെ സ്‌നേഹത്തോടെ സ്വീകരിച്ച ഒരു സിനിമയായിരുന്നു മകള്‍. ഈ സിനിമയ്ക്ക് ശേഷം മീരയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.