ജോമോനാണ് മീരയുടെ ഭാഗ്യം..!! സന്തോഷം പങ്കുവെച്ച് താരം!

എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച താരമാണ് മീര ജാസ്മിന്‍. മലയാളത്തില്‍ മാത്രമല്ല ഇതരഭാഷാ ചിത്രങ്ങളിലേയും നിറ സാന്നിധ്യമായിരുന്നു മീരജാസ്മിന്‍. സിനിമാ മേഖലയില്‍ നിന്ന് പിന്നീട് പൂര്‍ണമായും മീര മാറി നിന്നത്…

എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച താരമാണ് മീര ജാസ്മിന്‍. മലയാളത്തില്‍ മാത്രമല്ല ഇതരഭാഷാ ചിത്രങ്ങളിലേയും നിറ സാന്നിധ്യമായിരുന്നു മീരജാസ്മിന്‍. സിനിമാ മേഖലയില്‍ നിന്ന് പിന്നീട് പൂര്‍ണമായും മീര മാറി നിന്നത് താരത്തിന്റെ ആരാധകരെ വല്ലാതെ നിരാശയിലാക്കിയിരുന്നു. അതുപോലെ നീണ്ട ഇടവേളയ്ക്ക് ശേഷം താരം മടങ്ങി എത്തുകയാണ് മകള്‍ എന്ന ചിത്രത്തിലൂടെ. സത്യന്‍ അന്തിക്കാട് ഒരുക്കുന്ന കുടുംബ ചിത്രത്തില്‍ ജയാറം ആണ് നായകന്‍ ആയി എത്തുന്നത്.

സിനിമാ മേഖലയിലേക്കുള്ള തിരിച്ച് വരവിനോട് അനുബന്ധിച്ച് താരം ഈ അടുത്താണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. നിമിഷങ്ങള്‍ക്കകം തന്നെ ഒരുപാട് ആരാധകരാണ് താരത്തിന്റെ ഫോളോവേഴ്‌സ് ആയി എത്തിയത്. സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ താരം ആദ്യം പങ്കുവെച്ച ചിത്രവും തന്റെ പുതിയ സിനിമയായ മകളിലെ ക്യാരകടറില്‍ നില്‍ക്കുന്ന ഫോട്ടോയാണ്. ഇപ്പോഴിതാ തന്റെ ജിവിതത്തിലെ ഒരു പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം,

https://www.instagram.com/p/CZEB8Smv6TS/?utm_source=ig_web_copy_link

സഹോദരന്റെ പിറന്നാളിന് ഇന്‍സ്റ്റാഗ്രാമിലൂടെ ആശംസകള്‍ നേരുകയാണ് മീര ജാസ്മിന്‍. സഹോദരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മീരയുടെ പോസ്റ്റ്. സഹോദരന് ആശംകള്‍ നേര്‍ന്ന് താരം കുറിക്കുന്നത് ഇങ്ങനെ… ‘ഇന്നലെ എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു. നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി എപ്പോഴും ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ലവ് യു ജോ മോന്‍ കുട്ടാ” മീര കുറിച്ചു. നിരവധിപ്പേരാണ് മീരയുടെ സഹോദരന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. സഹോദരന് വേണ്ടി പങ്കുവെച്ച ഈ പോസ്റ്റ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുകയാണ്. അതേസമയം,

https://www.instagram.com/tv/CY8YB6uKhmb/?utm_source=ig_web_copy_link

ആരാധക സ്‌നേഹത്തിന് നൃത്തത്തിലൂടെ നന്ദി പറയുന്ന വീഡിയോ മീര പോസ്റ്റ് ചെയ്തിരുന്നു. സന്തോഷത്താല്‍ മതിമറന്ന് നൃത്തം ചെയ്യുന്ന മീര ജാസ്മിനെയാണ് വീഡിയോയില്‍ കാണാനാവുക.