അദ്ദേഹം കഴിഞ്ഞേയുള്ളു എനിക്ക് ഈ ലോകത്ത് മറ്റാരും!

മലയാള സിനിമയില്‍ ഒരുപാട് നല്ല നടിമാര്‍ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവര്‍ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍.ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക്…

Meera Jasmine says about Mohanlal

മലയാള സിനിമയില്‍ ഒരുപാട് നല്ല നടിമാര്‍ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവര്‍ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍.ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മീര. അതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങൾ ആണ് താരം മലയാള സിനിമയിൽ സംഭാവന ചെയ്തത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം മീര തകർത്താടിയിരുന്നു. അന്യ ഭാഷ ചിത്രങ്ങളും മീരയുടെ അഭിനയ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ പെട്ടന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷയായ മീര അങ്ങനെ സോഷ്യൽ മീഡിയയിലും സജീവമല്ല.

ഇപ്പോഴിതാ താരം മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, നമ്മുടെ എതിരെ നിൽക്കുന്ന ആൾ വളരെ നന്നായി അഭിനയിക്കുകയാണെങ്കിൽ നമ്മളും സ്വാഭാവികമായി നന്നായി അഭിനയിക്കും. അത്തരത്തിൽ എനിക്ക് തോന്നിയിട്ടുള്ളത് ലാലേട്ടനൊപ്പം അഭിനയിക്കുമ്പോഴാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ ഒരു നടിയെന്ന നിലയിൽ എനിക്ക് എന്തക്കയോ മാറ്റങ്ങൾ വരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. കുറച്ച് സിനിമകൾ മാത്രമേ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുള്ളു. ഇനിയും ഒരുപാട് ചിത്രങ്ങൾ ലാലേട്ടനൊപ്പം ചെയ്യാൻ എനിക്ക് താൽപ്പര്യം ഉണ്ട്.

എല്ലാ സിനിമകൾ ചെയ്യുമ്പോഴും ലാലേട്ടന് ഒരു തുടക്കക്കാരനെ പോലെയാണ് പെരുമാറുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടാൽ മലയാള സിനിമയുടെ സൂപ്പർസ്റ്റാർ മോഹൻലാൽ ആണ് അതെന്നു നമുക്ക് തോന്നുകയും ഇല്ല. ഏത് ഒരു സിനിമ ചെയ്യുമ്പോഴും ഒരു തുടക്കക്കാരൻ പയ്യന്റെ ഇന്ട്രെസ്റ്റും ആകാംഷയും ഞാൻ അദ്ദേഹത്തിൽ കണ്ടിട്ടുണ്ട്.

Meera Jasmine Images
Meera Jasmine Images

അദ്ദേഹം വളരെ വലിയ ഒരു നടൻ ആണ്. ശരിക്കും പറഞ്ഞാൽ മോഹന്‍ലാല്‍ എന്ന ആക്ടര്‍ ഇന്ത്യയിലെ മാത്രം അല്ല, ലോകത്തിലെ തന്നെ അഞ്ച് മികച്ച നടന്മാരില്‍ ഒരാളാണ്. സാദാരണ ഇങ്ങനെ നോക്കുമ്പോൾ നമ്മൾ ആദ്യം പറയുക ഹോളിവുഡ് നടന്മാരെയാണ്. എന്നാൽ ആദ്യ അഞ്ചിൽ മോഹൻലാൽ എന്ന മലയാള നടനും ഉണ്ടെന്നതാണ് സത്യം.

Meera Jasmine
Meera Jasmine

എനിക്ക് എപ്പോഴും വിഷമമുണ്ടാക്കുന്ന കാര്യമാണ് ബോളിവുഡ് സിനിമകളെ ഭയങ്കര ഹൈപ്പ് കൊടുത്ത് പറയുന്നത്. ഞാന്‍ ശരിക്കും അവരെ ബഹുമാനിക്കുന്നുണ്ട്. അമിതാഭ് ബച്ചനെയും മറ്റു നടന്മാരെയും എല്ലാം ഇഷ്ടമാണ്. എന്നാല്‍ എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരും ഉളളൂ എന്നുമാണ് മീര ജാസ്മിൻ പറഞ്ഞത്.