കാണുന്നവർക്ക് മനോഹരമായി തോന്നുമെങ്കിലും അഭിനയിക്കുന്നവർക്ക് അത് അത്ര സുഖകരം അല്ല!

സി കേരളത്തിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് മനം പോലെ മംഗല്യം. നിയാസും മീര നായരുമാണ് പരമ്പരയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരുകാലത്ത് സിനിമയിൽ സജീവമായ മീര ഇടവേളയ്ക്ക് ശേഷമാണു മനം പോലെ മംഗല്യം…

meera nair post

സി കേരളത്തിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് മനം പോലെ മംഗല്യം. നിയാസും മീര നായരുമാണ് പരമ്പരയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരുകാലത്ത് സിനിമയിൽ സജീവമായ മീര ഇടവേളയ്ക്ക് ശേഷമാണു മനം പോലെ മംഗല്യം ടെലിവിഷൻ പരമ്പരയിൽ കൂടി തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. സിനിമ ചെയ്തപ്പോൾ ലഭിച്ചതിനേക്കാൾ കൂടുതൽ സ്വീകാര്യതയാണ് മനം പോലെ മംഗല്യം എന്ന പരമ്പരയിൽ കൂടി താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പരമ്പരയിലെ കഥാപാത്രത്തിന്റെയും പേര് മീര എന്ന് തന്നെയാണ്. ഇപ്പോൾ പരമ്പരയുടെ പ്രോമോ ഷൂട്ട് ചെയ്യുന്ന സമയത്ത് ഉണ്ടായ ഒരു അനുഭവം ആണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടിയാണ് തന്റെ അനുഭവം താരം പങ്കുവെച്ചിരിക്കുന്നത്.

ആറ് മാസങ്ങൾക്ക് മുൻപ് മനംപോലെ മാംഗല്യം സീരിയലിന്റെ പ്രൊമോ ഷൂട്ട് ചെയ്യുകയാണ്. നിയാസും ഞാനും ഹാർലി ഡേവിഡ്സണിൽ പോകുന്നൊരു സീൻ എടുത്തിരുന്നു. പിങ്ക് നിറത്തിലുള്ള മനോഹരമായൊരു ഷിഫോൺ സാരി ആണ് ഞാനന്ന് ഒടുത്തത്. ബാക്ക് റെസ്റ്റോ, കാലുകൾ ചവിട്ടാനുള്ളതോ ഇല്ലാത്ത ബൈക്ക് ആയിരുന്നു. അവിടെ സ്ത്രീകൾ ഇരിക്കാറുള്ളത് പോലെ ഒരു വശത്തേക്ക് രണ്ട് കാലുകളും ഇട്ട് ഞാൻ ഇരുന്നു. നിയാസ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പോയ അടുത്ത സെക്കൻഡിൽ തന്നെ ഞാൻ വായുവിലൂടെ പറന്ന് നിലത്ത് വീണു. ക്രൂ അംഗങ്ങളെല്ലാവരും ഓടി എന്റെ അടുത്ത് എത്തി. ചെറിയ രീതിയിൽ അല്ലാതെ എനിക്ക് കാര്യമായ പരിക്കുകൾ ഒന്നും ഏറ്റില്ല.

അതേ സമയം നിയാസ് ഒറ്റയ്ക്ക് ബൈക്ക് ഓടിച്ച് പോയ സമയത്ത് അദ്ദേഹത്തിന് അപകടം പറ്റുകയും അസ്ഥിയ്ക്ക് ഗുരുതരമായ പരിക്കും പറ്റിയിരുന്നു. അദ്ദേഹത്തിന് സർജറി വരെ ചെയ്യേണ്ടതായി വന്നു. അതിന് ശേഷം ബൈക്കുകൾ എനിക്ക് പേടിയായി തുടങ്ങി. വളരെ കാലത്തിന് ശേഷം സീരിയലിന്റെ ഭാഗമായി വീണ്ടും ഇതുപോലെയുള്ള രംഗം ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഞാൻ അതിൽ താൽപര്യം കാണിച്ചില്ല. കാണുമ്പോൾ വളരെ റൊമാന്റിക് ആയി തോന്നുമെങ്കിലും വാസ്തവത്തിൽ അത്ര സുഖകരമല്ല എന്നുമാണ് മീര കുറിച്ചത്.