ഇപ്പോൾ സ്ത്രീകളുടെ വസ്ത്ര ധാരണത്തിന്റെ പേരിൽ നല്ല വിമർശങ്ങൾ ആണ് ഉയർന്നു വരുന്നത്, അതിൽ കൂടുതലും നടിമാർക്ക് എതിരെ ആണ്, പലപ്പോഴായി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ് മലയാള സിനിമയിലെയടക്കം നായികമാര്‍. രണ്ടു ദിവസം മുൻപ് നടി മീര നന്ദന് എതിരേരയും ഇത് പോലുള്ള വിമർശങ്ങൾ ഉയർന്നു വന്നിരുന്നു. നടി സോഷ്യൽ മീഡിയയിൽ കൂടി പുറത്തു വിട്ട ചില ചിത്രങ്ങൾ ആയിരുന്നു വിമർശനത്തിന് കാരണം.
മീര നന്ദൻ ഇപ്പോൾ അഭിനയ രംഗത് നിന്നും മാറി ദുബായിൽ ജോലി ചെയ്തുകൊണ്ട് വരികയാണ്, എങ്കിലും നടി സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ഏതാണ് ഇപ്പോഴും തന്റെ ചിത്രനഗൽ താരം പങ്കു വെക്കാറുണ്ട്, നടിയുടെ പോസ്റ്റിനു താഴെ ധാരാളം പേര് മോശം കമ്മെന്റുമായി എത്തിയിരുന്നു, പോസ്റ്റിന് താഴെ കമന്റുമായി എത്തിയവര്‍ക്ക് മീര നന്ദന്‍ തന്നെ ചുട്ട മറുപടി കൊടുത്തിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് പുതുവത്സരാശംസകളുമായി എത്തിയിരിക്കുന്ന താരം.

Meera Nandan
തന്റെ ഗ്ലാമറസ് ചിത്രത്തിനൊപ്പം കടന്നു പോയത് എന്തൊരു മോശമായ വര്ഷം ആയിരുന്നുവെന്നു മീര കുറിച്ചു. മീരയുടെ ചിത്രങ്ങൾക്ക് നിരവധിപേരാണ് കമെന്റുകളുമായി എത്തിയത്. ആരാധകരും താരങ്ങളും ചിത്രത്തിനും മീരയുടെ അഭിപ്രായത്തിനും പിന്തുണയുമായി എത്തി. നാടൻ വേഷങ്ങളിൽ മാത്രം കണ്ടിരുന്ന മീരയെ ഇപ്പോൾ തുടർച്ചയായി ഗ്ലാമറസ് വേഷങ്ങളിൽ മാത്രം കാണാൻ തുടങ്ങിയപ്പോൾ സൈബർ ഞരമ്പ് രോഗികളും ഇപ്പോൾ മീരയുടെ ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി എത്താൻ തുടങ്ങിയിരുന്നു. അത് കൊണ്ട് തന്നെ ഈ ചിത്രങ്ങൾക്കും മോശം കമെന്റുകൾ ആണ് താരത്തിന് ലഭിക്കുന്നത്.
