എന്റെ ശരീരം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് അദ്ദേഹത്തെ കണ്ടുമുട്ടിയതിനു ശേഷമാണ് !! മീര നന്ദൻ

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് മീര നന്ദൻ, ഗായികയായി എത്തിയ മീര പിന്നീട നായിക ആയി മാറുകയായിരുന്നു, ദിലീപ് നായകനായ മുല്ല എന്ന സിനിമയിൽ കൂടിയാണ് മീര അഭിനയ രംഗത്തേക്ക്…

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് മീര നന്ദൻ, ഗായികയായി എത്തിയ മീര പിന്നീട നായിക ആയി മാറുകയായിരുന്നു, ദിലീപ് നായകനായ മുല്ല എന്ന സിനിമയിൽ കൂടിയാണ് മീര അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്, പിന്നീട് മീരയെ തേടി നിരവധി അവസരങ്ങൾ എത്തിച്ചേർന്നു, നല്ലൊരു നർത്തകി കൂടിയാണ് താരം. ദുബായിൽ ആണിപ്പോൾ മീര. അവിടെ ആർജെ ആയി ജോലി ചെയ്യുകയാണ് താരം.

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയിൽ താരം വളരെ ആക്റ്റീവ് ആണ്. തന്റെ പുത്തൻ ചിത്രങ്ങൾ ഒക്കെ മീര പങ്കുവെക്കാറുണ്ട്, പണ്ടത്തെ അപേക്ഷിച്ച് മീര ഇപ്പോൾ വളരെ മാറിയിരിക്കുകയാണ്, തന്റെ പുതിയ മേക്കോവറിനു പിന്നിലുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം. മീര പറയുന്നത് ഇങ്ങനെ… ദുബായിയിൽ വെച്ച് ഞാൻ സുജിത്ത് എന്നൊരാളെ പരിചയപ്പെട്ടു.

വലിയൊരു അപകടം സംഭവിച്ച് സ്പൈനൽ കോഡിന് തകരാറ് സംഭവിച്ച ആളാണ് അദ്ദേഹം. മരണത്തെ മുഖാമുഖം കണ്ടതിന് ശേഷ മടങ്ങി വന്ന ആളാണ് അദ്ദേഹം. സുജിത് ദിവസവും അഞ്ചു മണിക്കൂർ ജിമ്മിൽ ചിലവഴിക്കും. അത് കണ്ടപ്പോൾ ആണ് എനിക്ക് എന്റെ ശരീരത്തെ പറ്റി ബോധ്യം വന്നത്, ഇനിയും ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ പ്രശനമാകും എന്നെനിക്ക് മനസ്സിലായി, അങ്ങനെ ആണ് ഞാൻ ജിമ്മിൽ പോയി തുടങ്ങിയത്.

ജിമ്മിൽ പോയി തുടങ്ങിയപ്പോൾ കേട്ട ചോദ്യമായിരുന്നു പുതിയ സിനിമ വല്ലതും ചെയ്യുന്നുണ്ടോ എന്ന്. സിനിമക്കാരും മോഡലുകളും മാത്രമേ കൃത്യമായി വ്യായാമം ചെയ്യുന്നതെന്ന തോന്നൽ ആളുകൾക്ക് ഉണ്ട്. എന്നൽ വ്യായാമം എല്ലാവർക്കും വേണ്ടതാണ്. വ്യായാമത്തോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഭക്ഷണവും. വറുത്തതും പൊരിച്ചതും ഒക്കെ പരമാവധി കുറക്കുക, ഇവിടെ എല്ലാവിധ ആഹാര സാധങ്ങളും കിട്ടാറുണ്ട് എങ്കിലും ഞാൻ വീട്ടിൽ ഉണ്ടാക്കുന്നതാണ് പൊതുവെ കഴിക്കുന്നത് എന്ന് താരം പറയുന്നു.