എന്റെ ജീവിതത്തിലെ തെറ്റായ തീരുമാനം ആയിരുന്നു അദ്ദേഹത്തെ തിരഞ്ഞെടുക്കുക എന്നത്- മീര വാസുദേവ്

തന്മാത്രയെന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമായിരുന്നു മീര വാസുദെവ്. ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മനോഹര ചിത്രം ഓർക്കുമ്പോൾ തന്നെ മീരയുടെ മുഖവും മലയാളികളുടെ മനസ്സിൽ തെളിഞ്ഞു വരും. എന്നാൽ തന്മാത്രയുടെ …

Meera Vasudev Life

തന്മാത്രയെന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമായിരുന്നു മീര വാസുദെവ്. ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മനോഹര ചിത്രം ഓർക്കുമ്പോൾ തന്നെ മീരയുടെ മുഖവും മലയാളികളുടെ മനസ്സിൽ തെളിഞ്ഞു വരും. എന്നാൽ തന്മാത്രയുടെ  അധികം നല്ല ചിത്രങ്ങളിൽ ഒന്നും മലയാളികൾക് മീരയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നിലെ കാരണം വ്യക്തമാക്കുകയാണ് മീര.

Meera Vasude Photos
Meera Vasude Photos

മുംബയിൽ താമസിക്കുകയായിരുന്ന മീരയെ തേടി നിരവധി അവസരങ്ങൾ എത്തിയിരുന്നു. അത് കൊണ്ട് തന്നെ കേരളത്തിൽ ഒരു മാനേജറെ വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തതാണ് എനിക്ക് പറ്റിയ വലിയ തെറ്റ്. അദ്ദേഹം എന്റെ പ്രൊഫഷൻ അയാളുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. പല നല്ല സംവിധായകരിൽനിന്നും എനിക്ക് അവസരങ്ങൾ വന്നു. അതെല്ലാം അയാൾ ഓരോരോ കാരണങ്ങൾ പറഞ്ഞു ഒഴുവാക്കുകയും പകരം അദ്ദേഹത്തിന് താല്പര്യം ഉള്ള നടികളെ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. ഇക്കാര്യം എല്ലാം ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്. അദ്ദേഹത്തെ വിശ്വസിച്ച്‌ ഞാൻ ചെയ്ത ചിത്രങ്ങളുടെ കഥ പോലും എനിക്ക് അറിയില്ലായിരുന്നു. അവയെല്ലാം വൻ പരാജയം ആകുകയും ചെയ്തു.  അയാളുടെ തനിനിറം മനസിലാക്കിയപ്പോഴേക്കും എനിക്ക് എന്റെ കരിയർ നഷ്ടപ്പെട്ടിരുന്നു.

Meera Vasude image
Meera Vasude image

സിനിമയിൽ മാത്രമല്ല ജീവിതത്തിലും പരാജയമാണ് സംഭവിച്ചത്. രണ്ടു വിവാഹബന്ധങ്ങളും പരാചയപെടുകയാണ് ചെയ്തത്. ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012ല്‍ രണ്ടാമത് വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധവും വേര്‍പിരിഞ്ഞു’