ആ മെസ്സേജുകൾ ഒന്നും എന്റേതല്ല !! അതൊന്നും ഞാൻ അല്ല അയക്കുന്നത്, മീര നന്ദൻ

കഴിഞ്ഞ ദിവസം നടി അനുശ്രീ രംഗത്ത് വന്നിരുന്നു, താൻ ഇട്ട ഒരു ഫോട്ടോയ്ക്ക് മോശമായി കമന്റ് ഇട്ട എല്ലാവര്ക്കും നടി ലൈവിൽ വന്നു മറുപടി കൊടുത്തു, ഓരോ ആളുകളുടെയും പേരെടുത്ത് പറഞ്ഞായിരുന്നു അനുശ്രീ മറുപടി…

കഴിഞ്ഞ ദിവസം നടി അനുശ്രീ രംഗത്ത് വന്നിരുന്നു, താൻ ഇട്ട ഒരു ഫോട്ടോയ്ക്ക് മോശമായി കമന്റ് ഇട്ട എല്ലാവര്ക്കും നടി ലൈവിൽ വന്നു മറുപടി കൊടുത്തു, ഓരോ ആളുകളുടെയും പേരെടുത്ത് പറഞ്ഞായിരുന്നു അനുശ്രീ മറുപടി നൽകിയത്, അനുശ്രീയ്ക്ക് പിന്നാലെ നടി മീരാനന്ദനും സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് താന്‍ നേരിടുന്ന ഒരു പ്രശ്നത്തെ കുറിച്ച്‌ പറയാന്‍ ലൈവില്‍ വന്നിരിക്കുകയാണ്.

തന്റെ മെസേജുകളാണ് എന്ന് പറഞ്ഞ് ഫോട്ടോഗ്രാഫര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ തന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ക്രീന്‍ ഷോട്ടുകള്‍ അയയ്ക്കുന്നുവെന്നാണ് ലൈവില്‍ മീര പറയുന്നത്. താന്‍ ഫോട്ടോയെടുത്തു തരാന്‍ ഇയാളോട് ആവശ്യപ്പെടുന്നു എന്നടക്കം മെസേജുകളില്‍ കാണാം. എന്നാല്‍ തനിക്ക് ഇയാളെ അറിയില്ലെന്നും താന്‍ ഇയാള്‍ക്ക് മെസേജ് അയച്ചിട്ടില്ലെന്നും മീര നന്ദന്‍ വ്യക്തമാക്കി. തന്റെ പേരില്‍ ഇയാള്‍ തന്നെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി മെസേജ് അയയ്ക്കുകയാണെന്നും മീര പറഞ്ഞു. താന്‍ സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച്‌ ഫെയ്സ്ബുക്കില്‍ ഒട്ടും സജീവമല്ലാത്തയാളാണ്. മെസേജുകള്‍ നോക്കാറില്ല. അഥവാ തന്റെ പേജില്‍ നിന്ന് മെസേജ് വരികയാണെങ്കില്‍ പേരിനൊപ്പം നീല നിറത്തിലുള്ള ടിക്ക് കാണാമെന്നും തന്റേത് വെരിഫൈഡ് പേജാണെന്നും മീര പറഞ്ഞു.

എന്താണ് ഈ വ്യക്തിയുടെ ഉദ്ദേശ്യം എന്ന് തനിക്കറിയില്ല. താന്‍ ഇയാള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതായും മീര ലൈവില്‍ വ്യക്തമാക്കി. മലയാളം ടെലിവിഷന്‍ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. നിലവില്‍ ദുബായിലെ റേഡിയോ കമ്ബനികളില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.

ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2008ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് കറന്‍സി, പുതിയമുഖം, കേരള കഫെ, പത്താംനിലയിലെ തീവണ്ടി തുടങ്ങി നിവരധി ചിത്രങ്ങളില്‍ മീര അഭിനയിച്ചു.