ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി നല്‍കി മീഷോ; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

ജീവനക്കാരുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി നല്‍കി ഇ-കൊമേഴ്സ് ബ്രാന്‍ഡായ മീഷോ. ഒരാളുടെ മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നതിന് ജോലിയില്‍ നിന്ന് പൂര്‍ണ്ണമായും വിശ്രമം നല്‍കിയിരിക്കുകയാണ് കമ്പനി. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്റര്‍നെറ്റ് കൊമേഴ്സ് കമ്പനിയായ മീഷോ, 2022 ഒക്ടോബര്‍ 22 മുതല്‍ 2022 നവംബര്‍ 1 വരെ 11 ദിവസം കമ്പനിയിലുടനീളം അവധി പ്രഖ്യാപിച്ചു.

ഇത് ആദ്യമായല്ല കമ്പനി ഇത്തരമൊരു സംരംഭത്തിലേക്ക് നീങ്ങുന്നത്. തുടര്‍ച്ചയായ രണ്ടം വര്‍ഷമാണ് കമ്പനി ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത്. തിരക്കുള്ള ഉത്സവകാല വില്‍പ്പനയക്ക് ശേഷം ജോലിയില്‍ നിന്ന് പൂര്‍ണമായും വിട്ട് നില്‍ക്കാനും അത് വഴി അവരുടെ മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കാനുമാണ് അവധി നല്‍കുന്നതെന്ന് മീഷോ വ്യക്തമാക്കിയിട്ടുണ്ട്.

നല്ല മാനസീകാരോഗ്യത്തിനും അതുവഴി ജോലി മെച്ചപ്പെടുത്തുന്നതിനും തൊഴിലിടങ്ങങ്ങില്‍ നിന്നുള്ള താല്‍ക്കാലിക വിടുതല്‍ അത്യാവശ്യമാണെന്നും അതാണ് അവധി നല്‍കിയതെന്നും മീഷോ സ്ഥാപകനും സി.ടി.ഒ യുമായ സഞ്ജീവ് ബാണ്‍വാള്‍ ട്വിറ്ററില്‍ കുറിച്ചു. നിരവധി പേരാണ് മീഷോയുടെ അവധി പ്രഖ്യാപന നടപടിയില്‍ അഭിനന്ദനങ്ങളുമായെത്തിയത്.

Previous articleബിക്കിനിയിൽ തിളങ്ങി മീരാജാസ്മിൻ!!!;തിരിച്ചുവരവിൽ ഇനിയെന്തൊക്കെ കാണണമെന്ന് ആരാധകർ
Next articleമുഷിഞ്ഞ വേഷം, ക്ഷീണിച്ച് അവശനായി സുരേഷ് ഗോപി!!!