ഭാഗ്യ പരീക്ഷണത്തിന് ചിരഞ്ജീവിയും!!! പേര് മാറ്റിയതായി സൂചന

ചലച്ചിത്ര താരങ്ങളൊക്കെ അന്ധവിശ്വാസികള്‍ കൂടിയാണ്. കാരണം പേരിലും സംഖ്യാശാസ്ത്രത്തിലുമൊക്കെ അമിത വിശ്വാസമുള്ളവരാണ് താരങ്ങള്‍. പേര് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. അന്യഭാഷാതാരങ്ങള്‍ മാത്രമല്ല മലയാള താരങ്ങളും സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍…

ചലച്ചിത്ര താരങ്ങളൊക്കെ അന്ധവിശ്വാസികള്‍ കൂടിയാണ്. കാരണം പേരിലും സംഖ്യാശാസ്ത്രത്തിലുമൊക്കെ അമിത വിശ്വാസമുള്ളവരാണ് താരങ്ങള്‍. പേര് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. അന്യഭാഷാതാരങ്ങള്‍ മാത്രമല്ല മലയാള താരങ്ങളും സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേരുവരെയാണ് മാറ്റുന്നത്.

മലയാളത്തില്‍ സംവിധായകന്‍ ജോഷി, ദിലീപ്, റോമ, ലെന എന്നിവരൊക്കെ പേര് മാറ്റിയിട്ടുള്ളവരാണ്. ജോഷി പേരിനൊപ്പം ഒരു y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്. റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ദിലീപ് പേരില്‍ e കൂട്ടിച്ചേര്‍ത്തിരുന്നു.

ഇപ്പോഴിതാ പേര് മാറ്റിയ കൂട്ടത്തിലേക്ക് ചിരഞ്ജീവിയും എത്തിയിരിക്കുകയാണ്.
തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ ആണ് ചിരഞ്ജീവി. എന്നാല്‍ അടുത്തിടെ റിലീസ് ചെയ്ത ഇദ്ദേഹത്തിന്റെ ആചാര്യ എന്ന ചിത്രം വലിയ രീതിയില്‍ പരാജയമായി മാറുകയായിരുന്നു. ലൂസിഫര്‍ എന്ന സിനിമയുടെ തെലുങ്ക് റീമേക്ക് ആണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. കൂടാതെ വേതാളം എന്ന സിനിമയുടെ തെലുങ്ക് റീമേയ്ക്കലും താരം അഭിനയിക്കുന്നുണ്ട്.

പുതിയ ചിത്രത്തിന്റെ ഭാഗമായിട്ടാണ് താരം പേരു മാറ്റിയിരിക്കുന്നത് എന്നാണ് സൂചനകള്‍. പേരിനിടയില്‍ E എന്ന ഇംഗ്ലീഷ് അക്ഷരം കൂട്ടിച്ചേര്‍ക്കുക മാത്രമാണ് ചിരഞ്ജീവി ചെയ്തത്. ഗോഡ് ഫാദര്‍ എന്ന സിനിമയുടെ ടീസറില്‍ ഈ പുതിയ പേര് ആണ് ഉപയോഗിച്ചിരിക്കുന്നത്.

എന്തായാലും താരം പേരുമാറ്റിയത് തന്നെയാണോ എന്ന് ചര്‍ച്ചയാണ് സിനിമ ലോകത്ത്. ഉടനെ തന്നെ ഗോഡ് ഫാദര്‍ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പേരുമാറ്റം നടത്തിയ താരങ്ങള്‍ക്കൊന്നും വലിയ രീതിയിലുള്ള വിജയം കാണാന്‍ സാധിച്ചിട്ടില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.