August 12, 2020, 2:45 PM
മലയാളം ന്യൂസ് പോർട്ടൽ
Film News

മുഖ്യമന്ത്രിയായി മെഗാസ്റ്റാർ മമ്മൂട്ടി, ‘വണ്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

megastar mammooty's new movie's first look poster released

കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രം ഷൈലോക്കില്‍ നിന്നും ഫസ്റ്റ് ലുക്ക് വന്നത് അതിവേഗമാണ് തരംഗമായി മാറിയത്. കറുപ്പ് ഷര്‍ട്ടും കൂളിങ് ഗ്ലാസുമടക്കം സ്റ്റൈലിഷ് ലുക്കിലായിരുന്നു ഷൈലോക്കില്‍ മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെട്ടത്. തൊട്ട് പിന്നാലെ വണ്‍ എന്ന സിനിമയില്‍ നിന്നുള്ള ഫസ്റ്റ് ലുക്കും വന്നിരിക്കുകയാണ്. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് വണ്‍.മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് വണ്ണിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. രാഷ്ട്രീയക്കാരനായി ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ കൈചൂണ്ടി സംസാരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. പുറകില്‍ നിന്നുള്ള ചിത്രമായതിനാല്‍ മമ്മൂട്ടിയുടെ മുഖം വ്യക്തമല്ല. എങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.megastar mammooty's new movie's first look poster releasedഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥ് ആണ് സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോന്‍, ഗായത്രി അരുണ്‍ എന്നിവരാണ് നായികമാര്‍. ജോജു ജോര്‍ജ്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, രഞ്ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശങ്കര്‍ രമാകൃഷ്ണന്‍, ശ്രീനിവാസന്‍, മാമുക്കോയ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ശ്യാമപ്രസാദ്, തുടങ്ങി നിരവധി താരങ്ങളാണ് വണ്ണില്‍ അണിനിരക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന സിനിമയ്ക്ക് ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. തിരുവനന്തപുരത്ത് നിന്നുമായിരിക്കും സിനിമയുടെ പ്രധാന ഷൂട്ടിങ്. ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനെ മമ്മൂട്ടി നേരില്‍ പോയി കണ്ടിരുന്നു. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന megastar mammooty's new movie's first look poster releasedകഥാപാത്രമാണ് മമ്മൂട്ടി വണ്‍ എന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ്‌ കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. ഇരുപത്തി ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇറങ്ങിയ നയം വ്യക്തമാക്കുന്നു എന്ന സിനിമക്ക് ശേഷം ആദ്യമായി മലയാളത്തില്‍ ഒരു മന്ത്രിയായി വേഷമിടുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. അതും കേരളത്തിന്റെ മുഖ്യമന്ത്രിയായി. വണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു.സൗഹൃദസന്ദര്‍ശനമെന്നായിരുന്നു ഇതേക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും പിണറായി പങ്കുവെച്ചിരുന്നു.

Related posts

സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇനി ബാങ്കിങ് സേവനം, ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരവും എറണാകുളവും

WebDesk4

ഹൃദയത്തിൽ സുഷിരം, മമ്മൂട്ടി കൈ പിടിച്ചുയർത്തി!! ഇരട്ട സഹോദരന്മാർ ഇപ്പോൾ എഞ്ചിനീയർ പദവിയിൽ

WebDesk4

പിണറായി വിജയൻറെ ജീവിതം സിനിമയാക്കാൻ ആഗ്രഹിക്കുന്നു !! താൽപ്പര്യം പ്രകടിപ്പിച്ച് ആഷിക് അബു

WebDesk4

സ്വർണക്കടത്ത് കേസ്; പിണറായിക്കെതിരെ തോട്ടക്കര മേഖല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു

WebDesk4

മാമാങ്കത്തിന്റെ ഹിന്ദി പതിപ്പിന് വേണ്ടി ഡബ്ബ് ചെയ്ത് ഉണ്ണി മുകുന്ദന്‍, ചിത്രങ്ങൾ വൈറൽ ആകുന്നു

WebDesk4

പോലീസ് സംരക്ഷണം നൽകിയില്ല, തൃപ്തിയും സംഘവും തിരിച്ച് പൂനൈയിലേക്ക്

WebDesk4

സ്വപ്നയാണെന്ന് കരുതി വ്യാജ ഫോട്ടോ പ്രചരിപ്പിച്ചു; ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവതി

WebDesk4

ഇനി മുതൽ പ്ലാസ്റ്റിക് കവറുകളിൽ പാലും വെള്ളവും ഇല്ല, പുതുവർഷത്തിൽ കേരളം സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധിച്ചു

WebDesk4

സ്വർണക്കടത്ത് കേസ് നടി റീമ കല്ലിങ്കലിനെ ഇന്ന് ചോദ്യം ചെയ്യും

WebDesk4

കേരളം അതീവ ജാഗ്രതയിൽ, ഇന്ന് ആറു പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു

WebDesk4

സിബിഎസ്ഇ റിക്രൂട്ട്മെന്റ് 2019-2020-357 ജൂനിയർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, വിവിധ ഒഴിവുകൾ.

Webadmin

ഇത്തവണ സന്നിധാനത്തേക്ക് വനിതാ പോലീസ് ഇല്ല , പ്രതിഷേധം നേരിടാന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ്

WebDesk4
Don`t copy text!