August 4, 2020, 4:46 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി മേഘ്ന; വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്

meghana-raj

സിനിമ ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു ചിരഞ്ജീവി സർജയുടെ മരണം , മലയാള നടി മേഘ്‌നയുടെ ഭര്ത്താവ് ആണ് ചിരഞ്ജീവി, ചിരഞ്ജീവിയുടെ മരണം എല്ലാവര്ക്കും വലിയ ദുഖമാണ് ഉണ്ടാക്കിയത്. മേഘ്ന നാലു മാസം ഗർഭിണി ആണെന്നതും വളരെ സങ്കടം ഉണർത്തുന്ന വാർത്ത ആയിരുന്നു, ചിരഞ്ജീവിയുടെ മരണത്തിന്റെ ആഘാതത്തിൽ ആണ് മേഘ്ന. കുഞ്ഞിന്റെ മുഖം പോലും കാണാതെ യാത്രയായ ചിരഞ്ജീവി ഒരു നൊമ്പരമായി മാറിയിരിക്കുകയാണ്.  ഇപ്പോൾ ഭർത്താവിന്റെ വിയോഗത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് മേഘ്ന.

chiranjeevi passed away

മേഘ്‌നയുടെ വാക്കുകൾ ഇങ്ങനെ,

ചിരു, ഞാന്‍ ഒരുപാട്, ഒരുപാട് ശ്രമിച്ചു. നിന്നോട് പറയാനുള്ളതെല്ലാം വാക്കുകളിലാക്കാന്‍ എനിക്ക് പറ്റുന്നില്ല. ലോകത്തിലെ ഒരു വാക്കിനും നീ ആരായിരുന്നു എനിക്ക് എന്ന് വിവരിക്കാന്‍ ആകില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകന്‍, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ ആത്മവിശ്വാസം, എന്റെ ഭര്‍ത്താവ്. നീ ഇതിനെക്കാളൊക്കെ വളരെ മുകളിലാണ്. ചിരു നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമായിരുന്നു. ഓരോ തവണ വാതില്‍ക്കലേക്ക് നോക്കുമ്ബോഴും നീ അവിടെയില്ല വീട്ടിലെത്തി എന്ന് പറയുന്നില്ല എന്ന് അറിയുമ്ബോള്‍ എന്റെ ഹൃദയം പിടയുന്നു. ഓരോ ദിവസവും നിന്നെ തൊടാനാകില്ല എന്ന് അറിയുമ്ബോള്‍ മുങ്ങിത്താവുന്ന അനുഭവം.

meghna raj with chiranjeevi

ആയിരം മരണത്തെപ്പോലെ, വേദനാജനകം. പക്ഷേ ഒരു മാന്ത്രികതയിലെന്ന പോലെ എനിക്ക് നീ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഞാന്‍ ദുര്‍ബലയാകുമ്ബോഴൊക്കെ സംരക്ഷിക്കുന്ന ഒരു മാലാഖയെപ്പോലെ നീ ചുറ്റുമുണ്ട്. നീ എന്നെ വല്ലാതെ സ്‍നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്‍ക്കാക്കി പോകാനാകില്ല, പോകാനാകുമോ?. നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്നെ വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്‍നേഹത്തിന്റെ അടയാളമാണ്. ഇങ്ങനെയൊരു മധുരതരമായ മായാജാലത്തിന് ഞാന്‍ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും. നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്നെ തൊടാന്‍ എനിക്ക് കാത്തിരിക്കാനാവുന്നില്ല.

നിന്റെ പുഞ്ചിരി വീണ്ടും കാണാന്‍ കാത്തിരിക്കാനാവില്ല. മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല. മറുവശത്ത് ഞാന്‍ നിന്നെയും നീ എന്നെയും കാത്തിരിക്കുന്നു. എനിക്ക് ശ്വാസമുള്ളയിടത്തോളം കാലം നീ ജീവിച്ചിരിക്കും. നീ എന്നിലുണ്ട്. ഞാന്‍ നിന്നെ സ്‍നേഹിക്കുന്നുവെന്നും മേഘ്‍ന രാജ് എഴുതിയിരിക്കുന്നു.

 

Related posts

പുരുഷന്മാരെ കല്ലുപറക്കി എറിഞ്ഞ് നിത്യാമേനോൻ

WebDesk4

പ്രഭുദേവയുമായിട്ടുള്ള പ്രണയബന്ധം തകരുവാനുള്ള കാരണം തുറന്നു പറഞ്ഞു നയൻ‌താര

WebDesk4

മീനുകള്‍ അനിയന്ത്രിതമായി ചത്തുപോങ്ങുന്നു, ലോകാവസാന സൂചനയെന്ന് നാട്ടുകാര്‍

WebDesk

103-ാം പിറന്നാൾ ആഘോഷിക്കുന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് ആശംസകൾ നേർന്നു ജോർദാനിൽ നിന്നും ബ്ലെസ്സി

WebDesk4

സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

WebDesk4

ലച്ചുവിന്റെ കല്യാണത്തിനു ശേഷം എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു ! തുറന്ന് പറഞ്ഞ് ജൂഹി

WebDesk4

ചിരഞ്ജീവിയുടെ വിയോഗത്തിന് പിന്നാലെ പേര് മാറ്റി മേഘ്ന രാജ്

WebDesk4

ആലിയ ഭട്ടും രൺബീറും ലിവിങ് ടുഗെദറിൽ ? വീഡിയോ വൈറൽ

WebDesk4

ഉംപുന്‍ അതിതീവ്ര ചുഴലി കൊടുങ്കാറ്റായി മാറും !! വീശുന്നത് 200 കിമീ വേഗത്തിൽ

WebDesk4

തനിക്ക് ആ നടനുമായി അവിഹിതം ഉണ്ടെന്നു പറഞ്ഞാണ് ശ്രീനാഥ് ബന്ധം വേര്‍പെടുത്തിയത് !!

WebDesk4

മീനാക്ഷിക്ക് പിന്നാലെ കാവ്യക്കും പണികിട്ടി; നടിയുടെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നു

WebDesk4

കാണാൻ കിളവിയെ പോലെയുണ്ടെന്ന് ആരാധകൻ !! കിടിലൻ മറുപടി നൽകി അനുശ്രീ

WebDesk4
Don`t copy text!