അത് വരെ ബോൾഡ് ആയി ഇരുന്ന ഞാൻ പെട്ടന്ന് അങ്ങനെ മാറുമെന്ന് ആരും കരുതിയില്ല!

ചന്ദനമഴ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് മേഘ്ന, സീരിയലിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍…

meghna about serial

ചന്ദനമഴ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് മേഘ്ന, സീരിയലിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തിരുന്നത്.  സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ച മേഘ്‌നയുടെ വിവാഹ ജീവിതം ഒരു വര്ഷം തികയുന്നതിനു മുൻപ് തന്നെ അവസാനിച്ചു. മാധ്യമങ്ങളിൽ എല്ലാം വലിയ വാർത്ത ആയിരുന്നു മേഘ്‌നയുടെ വിവാഹമോചനം. പിന്നാലെ ഡോൺ വിവാഹിതനാകുക ആയിരുന്നു, ഇവരുടെ വിവാഹചിത്രങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മേഘ്‌ന ഇപ്പോൾ തന്റെ പുതിയ യൂട്യൂബ്‌ ചാനലുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടയിൽ ആണ് ഇപ്പോൾ പുതിയ പരമ്പരയിൽ മേഘ്ന അഭിനയിച്ച് തുടങ്ങുന്നത്.

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റർ ഹിറ്റ്ലർ എന്ന പരമ്പരയിൽ ആണ് താരം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഷാനവാസ് നായകനായി എത്തുന്ന പരമ്പരയിൽ ജ്യോതി എന്ന കഥാപാത്രത്തെയാണ് മേഘ്ന അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് ഇവരുടെ പരമ്പരയ്ക്ക് ലഭിക്കുന്നത്. സ്ഥിരം കണ്ണീർ സീരിയൽ നായികയായി അല്ല മേഘ്ന ഈ പരമ്പരയിൽ എത്തുന്നത്. നല്ല ബോൾഡ് ആയ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇത്തരത്തിൽ ഉള്ള മേഘ്‌നയുടെ മാറ്റം പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ പരമ്പരയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ്സ് തുറന്നത്. meghna-vincent

സ്ഥിരം കണ്ണീർ സീരിയൽ നായികയുടെ സ്വഭാവം അല്ല ജ്യോതിയുടേത്. ഈ പ്രായത്തിൽ ഉള്ള എല്ലാ പെൺകുട്ടികളുടെയും മനസ്സിൽ ഉള്ള വികാരങ്ങൾ ജ്യോതിയിലും കാണാൻ കഴിയും. ചിലപ്പോൾ സന്തോഷം വരും, കരച്ചിൽ വരും, പ്രണയം വരും, കുസൃതികൾ കാണിക്കും. അങ്ങനെ ഒരു യഥാർത്ഥ ജീവിതത്തിലെ പെൺകുട്ടികളിൽ കാണപ്പെടുന്ന എല്ലാ വികാരങ്ങളും അടങ്ങിയ കഥാപാത്രം ആണ് ജ്യോതിയുടേതും. പരമ്പരയിൽ ഒരു രംഗം ഉണ്ടായിരുന്നു. ഞാൻ വലിയ ബോൾഡ് ആയി നിന്ന് കട്ടി ഡയലോഡ് പറയുന്ന. അപ്പോൾ എന്നെ അടയ്ക്കാനായി എതിരെ നിൽക്കുന്ന ആൾ കൈ ഓങ്ങുമ്പോൾ ഞാൻ ആ കയ്യിൽ കയറി പിടിക്കണം, അങ്ങനെ ആ രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. meghna vicent

അടിക്കാൻ കൈ ഓങ്ങിയപ്പോഴേക്കും എന്റെ ടൈമിംഗ് തെറ്റിപ്പോയി. ഞാൻ അപ്പോഴേക്കും അയ്യോ അമ്മേ എന്ന് പറഞ്ഞു ഒച്ച വെച്ച്. അത് വരെ നിന്ന് കട്ടി ഡയലോഗ് പറഞ്ഞ ഞാൻ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോഴേക്കും എല്ലാവരും കൂടി പൊട്ടിചിരിച്ചെന്നും പരമ്പരയിൽ ചില രംഗങ്ങളിൽ കരയാൻ വേണ്ടി ഗ്ലിസറിൻ ആവശ്യമായി വരില്ല, നമ്മൾ അതിലേക്ക് ഇറങ്ങി ചെന്നാൽ സ്വാഭാവികമായി കരയാൻ കഴിയുമെന്നും മേഘ്ന പറഞ്ഞു.