Film News

കഴിഞ്ഞ ഡിസംബറിലെ ആ സന്തോഷ നിമിഷങ്ങൾ, ചീരുവിന്റെ ഓർമയിൽ മേഘ്ന!

Meghna New Photos

ഇന്നും ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്ന് മുക്തി നേടാൻ മേഘ്ന രാജിനും കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ചിരഞ്ജീവി ഈ ലോകം വിട്ട് പോയിട്ട് മാസങ്ങൾ ആയെങ്കിലും ഇന്നും തന്റെ ഭർത്താവിന്റെ ഓർമകളിൽ കഴിയുകയാണ് മേഘ്ന. അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം കന്നഡ സിനിമ ലോകത്തിന്റെ ഒന്നടങ്കം ആണ് പിടിച്ചുകുലുക്കിയത്. ആരാധകർക്കും തങ്ങളുടെ ഇഷ്ട്ട താരത്തിന്റെ പെട്ടെന്നുണ്ടായ വേർപാട് ഇത് വരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ചീരുവിന്റെ മരണസമയത്ത് ഗർഭിണിയായിരുന്ന മേഘ്‌ന അടുത്തിടയ്ക്കാണ് ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനനം കുടുംബം ആഘോഷം ആക്കുകയായിരുന്നു. തന്റെ ചീരുവിന്റെ പുനർജന്മം ആണ് ഇതെന്നാണ് കുടുംബം വിശ്വസിക്കുന്നത്. meghana-raj

മലയാള സിനിമയിൽ അഭിനയിച്ചത് കൊണ്ട് മേഘ്ന മലയാളികളുടെ ഇഷ്ട്ട നായികയായിരുന്നു. കന്നഡ നടനായ ചീരുവുമായി പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് വിവാഹം കഴിച്ചത്. അതോടെ ചീരുവും മലയാളികളുടെ ശ്രദ്ധ നേടാൻ തുടങ്ങിയിരുന്നു. ആരെയും അസൂയപ്പെടുത്തും വിധമുള്ള ദാമ്പത്യം ആയിരുന്നു ഈ കഴിഞ്ഞ രണ്ടു വര്ഷം ഇവർ നയിച്ചത്. 2018 ൽ ആയിരുന്നു ഇവരുടെ വിവാഹം. 2020 ജൂണിൽ ആയിരുന്നു ചിരഞ്ജീവി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. തന്റെ പ്രിയതമന്റെ വേർപാടിൽ നിന്നും ഇന്നും കരകയറാൻ മേഘ്‌നയ്ക്ക് കഴിഞ്ഞിട്ടില്ല. കുഞ്ഞിന്റെ വരവോടെ താരത്തിന്റെ വിഷമത്തിനു കുറവ് വന്നിട്ടുണ്ടാകും എന്ന ആശ്വാസത്തിൽ ആണ് കുടുംബവും.

ഭർത്താവിന്റെ മരണശേഷം ആണ് മേഘ്ന ഇൻസ്റ്റാഗ്രാമിൽ കൂടുതൽ സജീവമായി തുടങ്ങിയത്. തന്റെ പ്രിയതമനെ കുറിച്ചുള്ള ഓർമ്മകൾ ആണ് താരം ആരാധകരുമായി പങ്കുവെക്കാറുള്ളത്. ഇരുവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങളും ചിത്രങ്ങളും ഒക്കെയാണ് താരം പങ്കുവെക്കുന്നത്. ഈ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. meghna raj with chiranjeevi

ചീരുവുമൊത്തുള്ള ഒരു മനോഹരമായ ചിത്രമാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. 2018 ഡിസംബര്‍ 13ലെ ചിത്രമാണ് മേഘ്‌ന പങ്കുവെച്ചിരിക്കുന്നത്. 2018 മെയ് 2ന് ആയിരുന്നു മേഘ്‌നയുടേയും ചീരഞ്ജീവി സര്‍ജയുടേയും വിവാഹം. ആ വര്‍ഷത്തെ ഡിസംബര്‍ 13ലെ ചിത്രമാണ് മേഘ്‌ന പങ്കുവെച്ചിരിക്കുന്നത്. അതീവ സന്തോഷത്തോടെയാണ് ചിത്രത്തിൽ ഇരുവരും നിൽക്കുന്നത്. ചീരുവില്ലാത്ത ആദ്യ ഡിസംബർ ആണ് ഇതെന്നും താരം പറയുന്നു. ഈ ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരുടെയും ഫാൻസ്‌ പേജുകളിൽ വലിയ രീതിയിൽ ചിത്രം കറങ്ങിക്കൊണ്ടിരിക്കുകയാണ്.

Trending

To Top