ചിരിയോടെ ചിരു നല്‍കിയ പ്രണയ സമ്മാനങ്ങള്‍ കാണിച്ചു; എന്നാല്‍ ആ ശബ്ദം കേട്ട മേഘ്‌ന വിങ്ങിപ്പൊട്ടി

മലയാളികളുടെ പ്രിയ നടിയാണ് മേഘ്‌ന രാജ്. 2020ലാണ് മേഘ്നയ്ക്ക് ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയെ നഷ്ടമായത്. ആ വലിയ നഷ്ടത്തെ മേഘ്‌ന അതിജീവിച്ച് വരികയാണ്. ഇപ്പോഴിതാ മേഘ്‌ന കളേഴ്‌സ് കന്നഡ ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജാണ്.…

മലയാളികളുടെ പ്രിയ നടിയാണ് മേഘ്‌ന രാജ്. 2020ലാണ് മേഘ്നയ്ക്ക് ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയെ നഷ്ടമായത്. ആ വലിയ നഷ്ടത്തെ മേഘ്‌ന അതിജീവിച്ച് വരികയാണ്. ഇപ്പോഴിതാ മേഘ്‌ന കളേഴ്‌സ് കന്നഡ ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജാണ്. ഷോയുടെ പുതിയ എപ്പിസോഡില്‍ തന്റെ ആദ്യ വാലന്റൈന്‍സ് ഡേയെക്കുറിച്ചും ചിരഞ്ജീവിയില്‍നിന്നും കിട്ടിയ വിവാഹ വാര്‍ഷിക സമ്മാനത്തെക്കുറിച്ചും മേഘ്‌ന സംസാരിച്ചു.

2019 ല്‍ ആദ്യത്തെ വിവാഹ വാര്‍ഷികത്തിന് അതിമനോഹരമായ ഒരു നെക്ളേസാണ് ചിരഞ്ജീവി മേഘ്നയ്ക്ക് സമ്മാനിച്ചത്. വാലന്റൈന്‍സ് ഡേയ്ക്കും സമ്മാനങ്ങള്‍ നല്‍കാന്‍ അദ്ദേഹം മറന്നിരുന്നില്ല. അവയൊക്കെ ഇപ്പോഴും നടി വിലപ്പെട്ട വസ്തുക്കളായി സൂക്ഷിച്ചിട്ടുണ്ട്. മുട്ടുകുത്തി നിന്ന് ചീരു തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത് എങ്ങനെയാണെന്നും മേഘ്‌ന വിശദീകരിച്ചു. ചീരുവും താനും തമ്മിലുള്ള ഫൊട്ടോ എപ്പോഴും തന്റെ കിടക്കയില്‍ സൂക്ഷിക്കുന്നുണ്ടെന്നും മേഘ്‌ന പറഞ്ഞു. ചീരുവിന്റെ ഓര്‍മകള്‍ ഒന്നൊന്നായി വിവരിക്കുമ്പോള്‍ മേഘ്ന ചിരിക്കുകയായിരുന്നു.

https://www.instagram.com/p/CZ3bPFyqY_3/?utm_source=ig_embed&utm_campaign=embed_video_watch_again

ഒരു തരി വിഷാദം പോലും അവരുടെ മുഖത്തോ ഭാവങ്ങളിലോ കാണാനില്ലായിരുന്നു. എന്നാല്‍, പൊടുന്നനെ, സംഘാടകര്‍ ചിരഞ്ജീവിയുടെ ശബ്ദം കേള്‍പ്പിച്ചതോടെ മേഘ്‌ന വിങ്ങിപ്പൊട്ടുകയായിരുന്നു. ശബ്ദം കേട്ട് പൊട്ടിക്കരഞ്ഞ മേഘ്‌നയെ മറ്റുള്ളവര്‍ ചേര്‍ന്ന് ആശ്വസിപ്പിച്ചു. ഇത് സത്യമായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് മേഘ്‌ന കരഞ്ഞു കൊണ്ട് പറഞ്ഞു.