Film News

ദൈവം അനുഗ്രഹിച്ചാൽ ചിരുവിന്റെ പിറന്നാൾ ദിവസം തന്നെ കുഞ്ഞും ജനിക്കും, മേഘ്‌നയുടെ പ്രസവ തീയതി കണ്ടെത്തി ആരാധകർ

മലയാള സിനിമയെ ഏറെ സങ്കടത്തിൽ ആഴ്ത്തിയ മരണമായിരുന്നു ചിരഞ്ജീവി സർജയുടേത്, കുഞ്ഞതിഥിയെ വരവേൽക്കാൻ ഇരിക്കുന്നതിനിടെ ആയിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം, ചിരഞ്ജീവിയുടെ മരണത്തിൽ നിന്നും കുടുംബം ഇനിയും മുക്തരായിട്ടില്ല, തന്റെ ഭർത്താവിന്റെ വിയോഗത്തിൽ തങ്ങൾക്ക് ജനിക്കാൻ പോകുന്ന കൺമണിയെ കാത്തിരിക്കുകയാണ് മേഘ്‌ന, പ്രിയതമന്റെ വേര്‍പാട് നല്‍കിയ വേദനയില്‍ നെഞ്ച് നീറി കരയുന്ന മേഘ്‌നയുടെ ദൃശ്യങ്ങള്‍ കണ്ടവരെല്ലാം കണ്ണുനീര്‍ തുടക്കേണ്ടി വന്നിരുന്നു.

ഈ ദിവസങ്ങളില്‍ മേഘ്‌നയുടെ ബേബി ഷവര്‍ പാര്‍ട്ടിയും പരമ്ബരാഗതമായ സീമന്ത ചടങ്ങുകളും നടത്തിയിരുന്നു. അതീവ സന്തോഷത്തോടെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നടി. ഈ സന്തോഷം ചിരഞ്ജീവി തന്നെ സമ്മാനിച്ചതാണെന്ന് നടി പറഞ്ഞിരുന്നു.

തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും ഒന്നടങ്കം കാത്തിരിക്കുകയാണ് മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും  കുഞ്ഞിന് വേണ്ടി. ഇതോടെ മേഘ്‌നയുടെ പ്രസവവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും വന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പൂര്‍ണ ഗര്‍ഭിണിയായ മേഘ്നയുടെ പ്രസവം ഒക്ടോബര്‍ പതിനെഴിന് ആണെന്നാണ്. അന്നേ ദിവസം തന്നെയാണ് ചിരഞ്ജീവിയുടെ ജന്മദിനമെന്നതും കൗതുകമാവുകയാണ്.

ഒക്ടബോര്‍ പതിനേഴിന് തന്നെ മേഘ്‌ന കുഞ്ഞിന് ജന്മം നല്‍കുകയാണെങ്കില്‍ ചിരഞ്ജീവിയുടെ പുനര്‍ജന്മമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന മേഘ്‌നയുടെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾ ഇതിനോടകം ഏറെ  ശ്രദ്ധ നേടി കഴിഞ്ഞു, ചിരഞ്ജീവി ആഗ്രഹിച്ച പോലെ തന്നെ ആയിരുന്നു മേഘ്‌നയുടെ സീമന്ത ചടങ്ങുകൾ നടന്നത്, മേഘ്‌നയുടെ സീമന്ത ചടങ്ങിന് വേണ്ട എല്ലാവിധ ഒരുക്കങ്ങളൂം തയ്യാറാക്കിയത് ചിരഞ്ജീവിയുടെ സഹോദരൻ ദ്രുവ് സർജയാണ്.

Trending

To Top
Don`t copy text!