മലയാളികൾക്ക് ഏറെ പരിചയമുള്ള നടിയാണ് മേഘ്ന രാജ്, ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മേഘ്ന കന്നഡ നടൻ ചിരഞ്ജീവിയെ വിവാഹം ചെയ്തത് . വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്. ചിരംജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ പോലും സാധിക്കാതെയാണ് മേഘ്നയുടെ ഭർത്താവ് മരണപ്പെട്ടത്.
ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്നുമുള്ള ദുഃഖത്തിൽ നിന്നും ഇതുവരെ മേഘ്ന മുക്തയായിട്ടില്ല. ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു സഹോദരനായ ധ്രുവ സര്‍ജയുടെ ഫാം ഹൗസ്. അവിടെയായിരുന്നു അവസാന വിശ്രമം ഒരുക്കിയത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് കരയുന്ന മേഘ്നയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥികള്‍ എത്തിയെന്ന വിവരങ്ങളും പ്രചരിക്കുന്നുണ്ട്
മേഘന രാജിന്റെ പ്രസവം കഴിഞ്ഞുവെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. ഇതോടെയായിരുന്നു ചോദ്യങ്ങളുമായി ആരാധകരും എത്തിയത്. റിപ്പോര്‍ട്ട് വൈറലായി മാറിയതോടെയാണ് സത്യാവസ്ഥയെക്കുറിച്ച് പറഞ്ഞ് താരമെത്തിയത്, പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് വ്യക്തമാക്കിയാണ് മേഘ്ന സര്‍ജ എത്തിയത്. അധികം വൈകാതെ തന്നെ വിവരങ്ങള്‍ പങ്കുവെച്ച് താനെത്തും. വ്യൂ കിട്ടാനായാണ് യൂട്യൂബ് ചാനലുകള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൊടുക്കുന്നത്. താനോ കുടുംബാംഗങ്ങളോ അറിയാത്ത കാര്യമാണ്.
തന്നെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ നേരിട്ട് അറിയിക്കുമെന്നും മേഘ്ന പറയുന്നു. യൂട്യൂബ് വീഡിയോകള്‍ക്ക് നന്ദി നമസ്കരമെന്ന് പറഞ്ഞായിരുന്നു മേഘ്ന എത്തിയത്. തനിക്ക് കുഞ്ഞ് ജനിക്കുമ്പോൾ ഞാൻ തന്നെ എല്ലാവരെയും അത് അറിയിക്കുന്നതായിരിക്കും.അതോർത്ത് ആരും ബുദ്ധിമുട്ടേണ്ട എന്നും മേഘ്ന പറഞ്ഞു.
മേഘ്ന രാജ് അമ്മയായി, താരപത്നി ജന്മം നൽകിയത് ഇരട്ടക്കുട്ടികൾക്ക് !! മേഘ്ന പറയുന്നത്
മലയാളികൾക്ക് ഏറെ പരിചയമുള്ള നടിയാണ് മേഘ്ന രാജ്, ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മേഘ്ന കന്നഡ നടൻ ചിരഞ്ജീവിയെ വിവാഹം ചെയ്തത് . വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്.…