മലയാളം ന്യൂസ് പോർട്ടൽ
Film News

വെൽകം ലിറ്റിൽ ചിരു, അച്ഛന്റെ ജന്മദിനത്തിൽ കുഞ്ഞിനെ സ്വാഗതം ചെയ്ത് മേഘ്ന

മലയാളികൾക്ക് ഏറെ പരിചയമുള്ള നടിയാണ് മേഘ്ന രാജ്,  ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മേഘ്ന കന്നഡ നടൻ ചിരഞ്ജീവിയെ വിവാഹം ചെയ്തത് . വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്. ചിരംജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭർത്താവ് മരണപ്പെട്ടത്.


ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്നുമുള്ള ദുഃഖത്തിൽ നിന്നും ഇതുവരെ മേഘ്ന മുക്തയായിട്ടില്ല. ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു സഹോദരനായ ധ്രുവ സര്‍ജയുടെ ഫാം ഹൗസ്. അവിടെയായിരുന്നു അവസാന വിശ്രമം ഒരുക്കിയത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് കരയുന്ന മേഘ്‌നയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

meghna raj with chiranjeevi

മുഖത്ത് പുഞ്ചിരി വിടര്‍ത്തി പ്രേക്ഷകര്‍ക്ക് മുന്നില്‍ സോഷ്യല്‍ മീഡിയയിലൂടെ മേഘ്ന ഓരോ തവണ പ്രത്യക്ഷപ്പെടുമ്ബോഴും, ആരാധകരുടെ കണ്ണുകളാണ് നിറയുക. പ്രിയപ്പെട്ട ഭര്‍ത്താവിനെ ഓര്‍ക്കാപ്പുറത്ത് നഷ്‌ടപ്പെടുക. അതും ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പും സ്വപ്നങ്ങളും നിറയുന്ന നിമിഷത്തില്‍. ഇന്ന് മേഘ്‌നയുടെ പ്രിയപ്പെട്ട ചിരുവിന്റെ പിറന്നാളാണ്. ചിരു മറ്റൊരു ലോകത്തിരുന്നു കൊണ്ട് കാണുന്ന പിറന്നാള്‍.

എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് ചിരഞ്ജീവി സര്‍ജ എന്ന ചിരുവിന് ആഗ്രഹം എന്ന് മേഘ്ന തന്നെ പറഞ്ഞിട്ടുണ്ട്. നിറവയറുമായി ഭര്‍ത്താവ് ഒപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ രൂപത്തിലെ ഒരു കട്ട്‌ഔട്ട് അരികില്‍ വച്ചാണ് മേഘ്ന ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. പട്ടു സാരിയും ഹാരവുമണിഞ്ഞ് പുഞ്ചിരി തൂകിയ മുഖത്തോടെയാണ് മേഘ്ന വന്നതെങ്കിലും അത് കണ്ടവരെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി. ഈ പിറന്നാളിന് തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന് അച്ഛനെ പരിചയപ്പെടുത്തി കൊടുത്താണ് മേഘ്ന എത്തുന്നത്. കഴിഞ്ഞ ദിവസം തന്റെ സീമന്ത ചടങ്ങിലെ വീഡിയോ മേഘ്ന ഷെയര്‍ ചെയ്തിരുന്നു. “നിന്റെ അച്ഛന്‍ എന്നും ഒരു ആഘോഷമായിരുന്നു” എന്നാണ് മേഘ്‌നയ്ക്ക് പറയാനുള്ളത്.

Related posts

ഉള്ളു നീറുകയാണ് പക്ഷെ നിനക്ക് വേണ്ടി അതെല്ലാം മറച്ച് വെച്ച് ചിരിക്കുകയാണ് !! കുടുംബ ചിത്രം പങ്കുവെച്ച് മേഘ്ന

WebDesk4

ഇനി ജീവിത്തിൽ കൂട്ടായുള്ളത് വയറ്റിലുള്ള കണ്മണി മാത്രം !! പ്രിയപ്പെട്ടവന്റെ ശവകുടീരത്തിൽ പ്രാർത്ഥനയോടെ മേഘ്ന

WebDesk4

ആ കുങ്കുമപ്പൊട്ടും പൂവും അണിഞ്ഞതിൽ കൂടി അവൾക്കവളുടെ ഭർത്താവിനെ തിരികെ കിട്ടിയിരിക്കുകയാണ്, ഇനി അത് ചർച്ച ചെയ്യേണ്ട !! വൈറലായി കുറിപ്പ്

WebDesk4

എനിക്ക് നിന്നെ വ്യക്തിപരമായി അറിയില്ല, പക്ഷെ നിന്റെ ഈ ചിത്രങ്ങൾ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു, വൈകാരിക കുറിപ്പ് പങ്കുവെച്ച് നവ്യ

WebDesk4

ചിരഞ്ജീവിയുടെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി താരകുടുംബം, കുഞ്ഞിന് വേണ്ടി ദ്രുവ് സർജ വാങ്ങിയത് ലക്ഷങ്ങളുടെ വെള്ളിതൊട്ടിൽ

WebDesk4

ചിരഞ്ജീവി സര്‍ജയുടെ സഹോദരനും ഭാര്യക്കും കൊറോണ സ്ഥിതീകരിച്ചു !!

WebDesk4

മേഘ്‌നയുടെ ബേബിഷവർ ചിത്രങ്ങൾ കണ്ട് കണ്ണ് നനഞ്ഞ് ആരാധകർ

WebDesk4

അന്നും ഇന്നും ഞങ്ങൾ ഒരുപോലെ !! നൊമ്പരമായി ചിരഞ്ജീവി സര്‍ജയുടെ അവസാന പോസ്റ്റ്

WebDesk4

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി മേഘ്ന; വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്

WebDesk4

ദൈവം അനുഗ്രഹിച്ചാൽ ചിരുവിന്റെ പിറന്നാൾ ദിവസം തന്നെ കുഞ്ഞും ജനിക്കും, മേഘ്‌നയുടെ പ്രസവ തീയതി കണ്ടെത്തി ആരാധകർ

WebDesk4

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചു പൊട്ടി മേഘ്ന രാജ് !! കുഞ്ഞതിഥിയെ സ്വീകരിക്കാൻ ഇരിക്കെയാണ് ഭർത്താവിന്റെ വിയോഗം

WebDesk4

മേഘ്‌നയുടെ സീമന്തചടങ്ങിനൊപ്പം മറ്റൊരു സന്തോഷവാർത്ത കൂടി, ചിരഞ്ജീവിയുടെ സഹോദരൻ ദ്രുവ സർജയ്ക്ക് ആശംസകൾ നേർന്ന് ആരാധകർ

WebDesk4