ആരെയും ഫേസ് ചെയ്യാൻ കഴിയാതെ ഒരു പുതപ്പിനുള്ളിൽ മൂടിപുതച്ചിരുന്ന ആ ദിവസങ്ങൾ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആരെയും ഫേസ് ചെയ്യാൻ കഴിയാതെ ഒരു പുതപ്പിനുള്ളിൽ മൂടിപുതച്ചിരുന്ന ആ ദിവസങ്ങൾ!

Amrutha about past

ചന്ദനമഴ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് മേഘ്ന, സീരിയലിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തിരുന്നത്.  സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ച മേഘ്‌നയുടെ വിവാഹ ജീവിതം ഒരു വര്ഷം തികയുന്നതിനു മുൻപ് തന്നെ അവസാനിച്ചു. മാധ്യമങ്ങളിൽ എല്ലാം വലിയ വാർത്ത ആയിരുന്നു മേഘ്‌നയുടെ വിവാഹമോചനം. പിന്നാലെ ഡോൺ വിവാഹിതനാകുക ആയിരുന്നു, ഇവരുടെ വിവാഹചിത്രങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ കൂടി തൻറെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്ന. മേഘ്‌നയോട് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടികൾ ആണ് ചർച്ചയാകുന്നത്. മലയാളത്തിലേക്ക് എന്നാണ് തിരിച്ച് വരുന്നത്, വിഷാദത്തെ എങ്ങനെയാണ് മറികടന്നത് തുടങ്ങി ഒരുപാട് ആരാധകരുടെ ചോദ്യത്തിന് പുതിയ വിഡിയോയിൽ കൂടി താരം മറുപടി നൽകിയിരിക്കുകയാണ്. ഒരുപാട് പേര് ചോദിച്ച ചോദ്യം ആണ് ഞാൻ എന്നാണു മലയാളത്തിലേക്ക് വരുന്നതിനു. ആദ്യം തന്നെ ഞാൻ നിങ്ങളോട് നന്ദി പറയട്ടെ, ഇത്രയും നാളുകൾ ആയിട്ടും എന്നെ മറക്കാതിരിക്കുന്നതിനു. മലയാളം സീരിയലിലേക്ക് ഉടനെ തിരിച്ചുവരുമെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പറയാം എന്നുമാണ് മേഘ്ന പറഞ്ഞത്. meghna vicent

അത് പോലെ തന്നെ ഒരുപാട് ആളുകള്‍ തന്നോട് ചോദിച്ച മറ്റൊരു കാര്യമാണ്, ഞാന്‍ എങ്ങനെ ഡിപ്രെഷനെ അതിജീവിച്ചു എന്നത്. ആ അവസ്ഥ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് എനിക്ക് അറിയില്ല. ആ സമയത്ത് ആളുകളെ ഫേസ് ചെയ്യാനാകാതെ ഞാന്‍ ഫുള്‍ ടൈം ഒരു ബെഡ്ഷീറ്റിനകത്ത് മൂടി പുതച്ചിരിക്കുകയായിരുന്നു. നമ്മളെ കാണാൻ ആരെങ്കിലും വന്നാൽ തന്നെയും നമുക്ക് അവരെ അഭിമുഖീകരിക്കാൻ കഴിയില്ല. ആ അവസ്ഥ അനുഭവിച്ചവർക്ക് അത് നന്നായി മനസ്സിലാകും. അതിൽ നിന്നും പുറത്ത് വരണം എന്നൊക്കെ നമുക്ക് ആഗ്രഹം കാണും. എനാൽ പുറത്ത് വരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാന്‍ അനുഭവിച്ചത് എന്താണെന്ന് വാക്കുകളിലൂടെയല്ല, വീഡിയോയിലൂടെ കാണിക്കണമെന്നാണ് എന്റെ ആഗ്രഹം. എത്രയും പെട്ടന്ന് ഒരു വിഡിയോയിൽ കൂടി ആ അവസ്ഥ ഞാൻ നിങ്ങൾക്ക് മുമ്പിൽ കാണിക്കാം എന്നും മേഘ്ന പറഞ്ഞു.

Join Our WhatsApp Group

Trending

To Top
Don`t copy text!