ഒരുപാട് നാളായി ഞങ്ങൾ ആഗ്രഹിക്കുന്നു ഒരു കുഞ്ഞിനെ വേണമെന്ന്, വീട്ടിലെത്തിയ പുതിയ സന്തോഷത്തെ കുറിച്ച് മേഘ്ന വിൻസെന്റ്

ചന്ദനമഴ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് മേഘ്ന, സീരിയലിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തിരുന്നത്.  സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ച മേഘ്‌നയുടെ വിവാഹ ജീവിതം ഒരു വര്ഷം തികയുന്നതിനു മുൻപ് തന്നെ അവസാനിച്ചു. മാധ്യമങ്ങളിൽ എല്ലാം വലിയ വാർത്ത ആയിരുന്നു മേഘ്‌നയുടെ വിവാഹമോചനം

പിന്നാലെ ഡോൺ വിവാഹിതനാകുക ആയിരുന്നു, ഇവരുടെ വിവാഹചിത്രങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മേഘ്‌ന ഇപ്പോൾ തന്റെ പുതിയ യൂട്യൂബ്‌ ചാനലുമായി മുന്നോട്ട് പോകുകയാണ്, ഇതിനിടെയാണ് തന്റെ വീട്ടിലെത്തിയ കുഞ്ഞ് അതിഥിയെ മേഘ്ന ആരാധകർക്ക് പങ്കുവെച്ചത്. ഒരു കുഞ്ഞ് പട്ടികുട്ടിയെ വാങ്ങിയിരിക്കുകയാണ് മേഘ്ന> ആരാധകർക്ക് വേണ്ടി താരം അതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഒരു കുഞ്ഞിനെ വേണമെന്ന് കുറെ നാളായി ആഗ്രഹിക്കുന്നു എന്നും മേഘ്ന പറയുന്നുണ്ട്

തന്റെ വിവാഹമോചനത്തെ കുറിച്ചും താരം പറഞ്ഞിട്ടുണ്ട്< കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച്‌ നമ്മള്‍ ടെന്‍ഷന്‍ അടിക്കണ്ട ആവശ്യമില്ല എന്നെനിക്കു തോന്നി. നിങ്ങളോടും അത് തന്നെയാണ് പറയാനുള്ളത് ജീവിതത്തില്‍ സംഭവിച്ച്‌ പോയ കാര്യങ്ങളെ കുറിച്ച്‌ ആലോചിക്കാതെ ഇപ്പോഴത്തെ ഈ നിമിഷത്തില്‍ സന്തോഷത്തോടെയും സമാധാനത്തെടെയും ജീവിക്കാന്‍ നോക്കുക. എന്റെ ഇപ്പോഴത്തെ നയം ഇതാണ്, സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക എന്നുള്ളത് എന്നായിരുന്നു മേഘ്ന ഒരിക്കൽ ആരാധകരോട് പറഞ്ഞത്

Krithika Kannan