ഇത് ഇവളുടെ വിജയം !! അഞ്ചാം ക്ലാസ്സുകാരി മെഹ്റിൻ സ്വന്തമായി രചനയും സംവിധാനവും ചെയ്ത ഹ്രസ്വ ചിത്രം ട്രെൻഡിങ്ങിൽ

തുള്ളി എന്ന ഹ്രസ്വചിത്രത്തിനു ശേഷം തിരുവനന്തപുരം ശ്രീ നാരായണ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മെഹ്റിൻ ഷെബീർ രചനയും സംവിധാനവും നിർവഹിക്കുന്ന ഹ്രസ്വചിത്രമാണ് “സ്റ്റേ ഹോം നോ സ്മോക്കിങ്” തുള്ളിയുടെ പ്രമേയം ജലദൗർലഭ്യം…

stay-home-no-smoking-short-

തുള്ളി എന്ന ഹ്രസ്വചിത്രത്തിനു ശേഷം തിരുവനന്തപുരം ശ്രീ നാരായണ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മെഹ്റിൻ ഷെബീർ രചനയും സംവിധാനവും നിർവഹിക്കുന്ന ഹ്രസ്വചിത്രമാണ് “സ്റ്റേ ഹോം നോ സ്മോക്കിങ്”

തുള്ളിയുടെ പ്രമേയം ജലദൗർലഭ്യം ആയിരുന്നുവെങ്കിൽ ലോക്ഡൗൺ കാലത്തെ പുകവലിയാണ് പുതിയ ഷോർട്ട്ഫിലിമിൻ്റെ തീം.
അയൽപക്കത്തെ പുകവലിക്കാരൻ അങ്കിളിൻ്റെ തുടർച്ചയായ പുകച്ചു തള്ളലുകൾ കണ്ടാണ് പുതിയ ഹ്രസ്വചിത്രത്തിനുള്ള ആശയം ഉദിക്കുന്നതെന്ന് മെഹ്റിൻ ഷെബീർ പറഞ്ഞു.ഈ വീട്ടിലിരിപ്പുകാലം പല ലഹരികളും ഒഴിവാക്കാനുള്ള സമയമാണെന്നും ഈ ചിത്രം പറയാതെ പറയുന്നു.

രചന, സംവിധാനം എന്നിവയോടൊപ്പം പ്രധാന വേഷത്തിലും മെഹ്റിൻ ഷെബീർ അഭിനയിക്കുന്നു. ക്യാമറയും എഡിറ്റിങും അഫ്നാൻ റെഫി.സുരേഷ് പുന്നശേരിൽ, കലന്തൻ ബഷീർ എന്നിവർ ചേർന്നാണ് നിർമ്മാണം.

കടപ്പാട് : Pammu’s Blog