‘നീ മാവോയിസ്റ്റ് അല്ലേ ഡാ’ സുരേഷ് ഗോപിയുടെ മേ ഹൂം മൂസയുടെ ടീസറെത്തി

സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം മേ ഹൂം മൂസയുടെ ടീസര്‍ പുറത്തു വിട്ടു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മേ ഹൂം മൂസ. വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍…

സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം മേ ഹൂം മൂസയുടെ ടീസര്‍ പുറത്തു വിട്ടു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മേ ഹൂം മൂസ. വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ മരിച്ചുവെന്ന് കരുതുന്ന നാട്ടിലേക്ക് താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ എത്തുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്ലര്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തില്‍ സുരേഷ് ഗോപി ഒരു മുന്‍ പട്ടാളക്കാരന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വിവരം നേരത്തെ അണിയറക്കാര്‍ അറിയിച്ചിരുന്നു. എഴുപത്തിയഞ്ച് ദിവസത്തോളമാണ് ചിത്രീകരണം ഉണ്ടായിരുന്നത്. ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും.

ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, അശ്വിനി, സരണ്‍, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെയും തോമസ്സ് തിരുവല്ല ഫിലിംസിന്റെയും ബാനറുകളില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.

തിരക്കഥ റൂബേഷ് റെയിന്‍, ഗാനരചന സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, കലാസംവിധാനം സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം നിസാര്‍ റഹ്‌മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടര്‍ ഷബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത് വി ശങ്കര്‍, ഡിസൈനര്‍ ഏയ്‌സ്‌തെറ്റിക് കുഞ്ഞമ്മ. സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പിആര്‍ഒ എ എസ് ദിനേശ്.