മേലേപ്പറമ്പിലെ ആണ്‍വീടിനെ കുറിച്ചുള്ള അറിയാക്കഥ ഇതാ…..

രാജസേനന്‍-ജയറാം കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മേലേപ്പറമ്പിലെ ആണ്‍വീട്. ഇന്നും ഈ ചിത്രത്തിലെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു അറിയാക്കഥയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കഥ ഇങ്ങനെ, ഷൂട്ടിങും എഡിറ്റിങ്ങും കഴിഞ്ഞു…

രാജസേനന്‍-ജയറാം കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മേലേപ്പറമ്പിലെ ആണ്‍വീട്. ഇന്നും ഈ ചിത്രത്തിലെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു അറിയാക്കഥയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കഥ ഇങ്ങനെ,

ഷൂട്ടിങും എഡിറ്റിങ്ങും കഴിഞ്ഞു റിലീസിനായി നില്‍കുന്ന ചിത്രത്തില്‍ നിന്ന് പല കാരങ്ങളാല്‍ കട്ട് ചെയ്ത രംഗങ്ങള്‍ ഉണ്ട്.പിന്നീടുള്ള പിന്നാമ്പുറ കഥകളിലൂടെ ആണ് അത് നമ്മള്‍ പിന്നെ അറിയാറുള്ളത്.
അങ്ങനെയൊരു സംഭവത്തെ കുറിച്ചാണ് പറയുന്നത്.
നമുക്കേറെ പ്രിയപ്പെട്ട മേലേപറമ്പില്‍ ആണ് വീട് എന്ന ചിത്രത്തിലെ എഡിറ്റ് ചെയ്ത ഒരു കഥ.
സിനിമ ഷൂട്ടും എഡിറ്റിംഗും എല്ലാം പൂര്‍ത്തിയായി റിലീസിന് തയ്യാറെടുത്തു നില്‍ക്കുമ്പോള്‍ ചിത്രത്തിന്റെ പ്രിവ്യൂ കാണാന്‍ നിര്‍മ്മാതാവ് ഗുഡ്നൈറ്റ് മോഹനനും പ്രിയദര്‍ശനും ഉണ്ടായിരുന്നു.
സിനിമ കണ്ടു ഏറെ ഇഷ്ടപ്പെട്ട അവര്‍ ഈ സിനിമ ഒരു സൂപ്പര്‍ഹിറ്റ് ആകും എന്നും രാജസേനന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാകും എന്നും അവര്‍ പറഞ്ഞു.
എന്നാല്‍ അവര്‍ രണ്ടു പേരും ചിത്രത്തിന്റെ ദൈര്‍ഘ്യത്തെ കുറിച്ചു ഒരു കാര്യം പറഞ്ഞു.രണ്ടേമുക്കാല്‍ മണിക്കൂര്‍ ഉണ്ടായിരുന്നു ഈ ചിത്രം അത് ഒരു രണ്ടര മണിക്കൂര്‍ ആയി കുറച്ചാല്‍ ഒന്നുകൂടി നന്നാകും എന്നു അവര്‍ രണ്ടു പേരും പറഞ്ഞു.


ഇത് കേട്ട് രാജസേനനും ചിത്രത്തിന്റെ നിര്‍മാതാവ് മാണി. സി.കാപ്പനും എഡിറ്റര്‍ ജി.മുരളിയും ആകെ സംശയത്തിലായി.എവിടെ വെച്ചു സിനിമ കട്ട് ചെയ്യണമെന്ന് അറിയാതെ എല്ലാവരും വിഷമിച്ചു നിന്നു. എഡിറ്റര്‍ ജി.മുരളി പറഞ്ഞു എവിടെയും കുറയ്ക്കേണ്ട ഇത് തന്നെ മതി എന്ന്.
എന്നാല്‍ സിനിമയെ ഏറ്റവും വിലയിരുത്തുന്ന രണ്ടാളുകളുടെ വാക്ക് വെറുതെ കളയാന്‍ രാജസേനന് ആയില്ല.അദ്ദേഹം ഉറക്കമൊഴിച്ചു ഇത് ആലോചിച്ചു അവസാനം എങ്ങനെയോ കിടന്നു.
പിറ്റേന്ന് രാവിലെ അദ്ദേഹം എഡിറ്ററുടെ അടുത്ത് എത്തി, സിനിമയെ മൊത്തം ബാധിക്കാതെ എവിടെങ്കിലും കട്ട് ചെയ്യണം എങ്കില്‍ ഒരു മാര്‍ഗം ഉണ്ട്.
ആ സീന്‍സ് കട്ട് ചെയ്യാന്‍ രാജസേനന്‍ തീരുമാനിച്ചു.
ഒരുപക്ഷേ നമ്മള്‍ ആരും ഇതുവരെ ആ ചിത്രത്തില്‍ കണ്ടിട്ടില്ലാത്ത ഒരു രംഗം മുറിച്ചു മാറ്റി അങ്ങനെ.
മേലേപറമ്പില്‍ക്കാരുടെ മുംബൈയില്‍ ഉള്ള ബന്ധുക്കള്‍ ഓണം ആഘോഷിക്കാനായി അവരുടെ ഈ തറവാട്ടിലേയ്ക്ക് വരുന്ന ഒരു ഭാഗം ഉണ്ടായിരുന്നു ചിത്രത്തില്‍.
മുംബൈയില്‍ നിന്ന് വന്ന ബന്ധുക്കളുടെ കുട്ടികള്‍ കുളത്തില്‍ കുളിക്കുന്നതു അവരുടെ ഒപ്പമുള്ള ഇവരുടെ കുസൃതിയും അതില്‍ ചിലര്‍ ശോഭനയുടെ പിന്നാലെ നടക്കുന്നതും അങ്ങനെയുള്ള രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍.
ഓണത്തിന് എല്ലാവരും വരി വരിയായ് ഇരുന്നു ഊണ് കഴിക്കുന്നതും അവര്‍ക്ക് വേലക്കാരിയെ പോലെ ശോഭന ഭക്ഷണം വിളമ്പുന്നതും ഉള്ള രംഗങ്ങള്‍.
അതില്‍ ഒരു കുട്ടിയുടെ സ്വര്‍ണ്ണ പാദസരം നഷ്ടപ്പെടുകയും അവരില്‍ ഒരാള്‍ അത് ശോഭനായാണ് മോഷ്ടിച്ചത് എന്നു പറയുകയും നരേന്ദ്രപ്രസാദിന്റെ കഥാപാത്രം ശോഭനയെ വഴക്ക് പറയുകയും ചൂരല്‍ കൊണ്ടു തല്ലുകയും ചെയുന്ന വിഷമകരമായ മുഹൂര്‍ത്തങ്ങളും, ഏറ്റവും ഒടുവില്‍ യശോദ എന്ന കഥാപാത്രവും ജഗതിയും കുളത്തില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ യശോദയ്ക്ക് ആ സ്വര്‍ണ്ണ പാദസരം കുളത്തില്‍ നിന്ന് കിട്ടുകയും അതുമായി ജഗതി ശ്രീകുമാര്‍ ഓടി ബന്ധുക്കളുടെ അടുത്തെത്തി പവിഴത്തിന്റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്യുന്ന രംഗങ്ങള്‍.
ഇത് അറിഞ്ഞു നരേന്ദ്ര പ്രസാദിനും ജയറാമിനും ഉള്ള വിഷമങ്ങളും ശോഭനയുടെ ദുഃഖവും ഉള്ള ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍.
പിറ്റേന്ന് ബന്ധുക്കള്‍ എല്ലാവരും മുംബൈയിലേയ്ക്ക് തിരിച്ചു പോകുന്നതുമായ രംഗംങ്ങള്‍.
അങ്ങനെയുള്ള ഈ ഒരു ഭാഗം മാറ്റിയാല്‍ ബാക്കിയുള്ള കഥയെ ബാധിക്കില്ല എന്നു മനസിലാക്കിയ രാജസേനന്‍ ഈ സീനുകള്‍ കട്ട് ചെയ്യാന്‍ തീരുമാനിച്ചു.
ബാക്കി എല്ലാവര്‍ക്കും സമ്മതമായി ഇത്.
അങ്ങനെ പതിനെട്ട് മിനിറ്റോളം വരുന്ന ഈ ഭാഗം ഒടുവില്‍ മാറ്റി.
ചിത്രം ഇറങ്ങി കഴിഞ്ഞു നടന്‍ കൊട്ടാരക്കര ബോബി രാജസേനനെ വിളിച്ചു.
മുംബൈയില്‍ നിന്ന് വന്ന ബന്ധുക്കളുടെ കാരണവരായി മുന്നില്‍ നിന്ന് അഭിനയിച്ചത് ബോബി ആയിരുന്നു.
സിനിമ സൂപ്പര്‍ ആയി എന്നാല്‍ തങ്ങളുടെ ഭാഗങ്ങള്‍ ഒന്നും സിനിമയില്‍ ഇല്ലല്ലോ എന്ന് പറഞ്ഞു ബോബി വിഷമിച്ചു.ഇതേ ദുഃഖം പറഞ്ഞു മറ്റു ബന്ധുക്കളായി അഭിനയിച്ച എല്ലാവരും പിന്നെ രാജസേനനെ വിളിച്ചു.
ചിത്രത്തിന്റെ നീളം കൂടിയത് കാരണം കൊണ്ടാണ് അത് മാറ്റിയത്, അടുത്ത ചിത്രങ്ങളില്‍ എല്ലാം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അവസരം ഉണ്ട് എന്ന് പറഞ്ഞു രാജസേനന്‍ അവരെ ആശ്വസിപ്പിച്ചു.
ചിത്രത്തിന്റെ ട്ടോട്ടാലിറ്റിയെ ബാധികാത്ത രംഗങ്ങള്‍ ആണെങ്കിലും ശോഭനയെ വഴക്ക് പറയുന്ന ആ ഭാഗം ഒഴിച്ച് ബോബി കൊട്ടാരക്കര ഒക്കെ അഭിനയിച്ച ഈ രംഗങ്ങള്‍ കൂടി ഉണ്ടെങ്കില്‍ ചിത്രം ഒന്നുകൂടി രസകരമായേനെ എന്ന് തോന്നുന്നു.
പിന്നീടുള്ള പല രാജസേനന്‍ ചിത്രങ്ങളിലും ബോബി കൊട്ടാരക്കരയ്ക്ക് നല്ല ഹ്യൂമര്‍ വേഷങ്ങള്‍ കിട്ടിയിട്ടുണ്ട്.
എന്നാലും
മുംബൈയില്‍ നിന്ന് ഗ്രാമത്തിലേയ്ക്ക് വരുന്ന ബന്ധുക്കള്‍.
കുളത്തിലെ കുളിയും
ജഗതി-ജനാര്‍ദ്ദനന്‍ ഒക്കെ ആയി അവരുടെ കുസൃതികളും
ശോഭനയുടെ പിന്നാലെ നടക്കുന്ന ചിലരും
അങ്ങനെ അങ്ങനെ ചിത്രത്തിന്റെ ഹ്യൂമര്‍ പോര്‍ഷന്‍സ് ഒന്നുകൂടി ഉയരങ്ങളില്‍ എത്തിയേനെ ഈ സീന്‍സ് കൂടി ഉണ്ടായിരുന്നുവെങ്കില്‍.
എന്നിരുന്നാലും ഇന്നും മേലേപറമ്പില്‍ ആണ് വീട് എന്ന ചിത്രം ഏറെ ജനപ്രിയമാണ്.
റിപ്പീറ്റ് വാച്ചിലും ചിത്രം ഒരിക്കലും ബോറഡിപ്പിക്കാതെ ഒരു എവേര്‍ഗ്രിന്‍ ചിത്രമായ് ഇന്നും സിനിമ പ്രേമികളുടെ ഇടയില്‍ നില്‍കുന്നു.
അഭിനയം,തിരക്കഥ, സംവിധാനം അങ്ങനെ അങ്ങനെ എല്ലാ രീതിയിലും ഈ ചിത്രം ഏറെ മനോഹരമാണ്.
ജയറാം-രാജസേനന്‍ കോംബോയിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത് എന്ന് നിസ്സംശയം പറയാം.