Friday, December 9, 2022
HomeFilm Newsതന്റെ ജീവിതത്തിലെ മറക്കാനാവാത്ത ആ  നിമിഷത്തെ കുറിച്ച് ജയറാം!!

തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ആ  നിമിഷത്തെ കുറിച്ച് ജയറാം!!

പത്മരാജൻ സംവിധനം ചെയ്യ്ത ‘അപരൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ജയറാം ഇന്നും തന്റെ  മിമിക്രി കലയെ ഒരുപാടു സ്നേഹിക്കുന്ന ഒരു വ്യക്‌തി കൂടിയാണ്. ഒരുപാടു താരങ്ങളെ അനുകരിച്ച ജയറാമിന്റെ പ്രധാന അനുകരണ നടൻ ആയിരുന്നു നിത്യ വസന്ത നായകൻ പ്രേം നസീർ. നസീറിനെ അനുകരിച്ച  ജയറാമിന് പ്രേം നസീറിന്റെ അപരൻ എന്ന പേര് പോലും വന്നിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷത്തെ കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ്.

പ്രേം നസിറിന്റെ  ശബ്‌ദത്തിൽ അദ്ദേഹത്തിന്റെ  മകനോട് പോലും  സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ താൻ ഷാനവാസിനോടൊപ്പം വിമാന യാത്ര ചെയ്യ്തു കൊണ്ടിരിക്കുമ്പോൾ ഷാനു എന്നോട് പറഞ്ഞു ജയറാം പപ്പയെ അനുകരിക്കുമ്പോൾ കണ്ണടച്ചു അതുകേട്ടാൽ ശരിക്കും പപ്പ തന്നെയാണെന്നു തോന്നിപോകും. എന്റെ കുട്ടിക്കാലത്തു എനിക്ക് പപ്പയെ ഒരുപാടു മിസ്സ് ചെയ്യ്തിട്ടുണ്ട്.പപ്പമിക്കപ്പോളുംഷൂട്ടിംഗ്ലൊക്കേഷനിൽആയിരിക്കുംഷാനവാസ്എന്നോട്പറഞ്ഞു അപ്പോൾ ഞാൻ പെട്ടന്ന് ഇങ്ങനെ അദ്ദേഹത്തെ അനുകരിയ്ക്കാൻ തുടങ്ങി ജയറാം  പറഞ്ഞു, മോനെ ഷാനു നീ ജനിച്ച പോളും  എനിക്ക് വരാൻ കഴിഞ്ഞില്ല, ഞാൻ ഷൂട്ടിങ് തിരക്കുകളിലേക്ക് പോയി, നിന്നെ ഒന്ന് കൊഞ്ചിക്കാനോ, കളിപ്പിക്കാനോ  എനിക്ക് കഴിഞ്ഞില്ല, നിന്റെ ആദ്യ സിനിമ പുറത്തിറങ്ങുമ്പോളും ഞാൻ ഉണ്ടായിരുന്നില്ല. പപ്പയോടു നീ ക്ഷമിക്കണം അങ്ങനെ സാറിന്റെ ശബ്‍ദത്തിൽ താൻ സംസാരിക്കുക്കയും ചെയ്യ്തു പെട്ടന്ന് ഷാനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, സത്യത്തിൽ ഷാനുവിന്റെ ആ കരച്ചിൽ കണ്ടു ഞാൻ അക്കെ വല്ലാതെ ആയി എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത നിമിഷം തന്നെ ആയിരുന്നു ജയറാം  പറഞ്ഞു.

Related News