എനിക്ക് ചീത്തപ്പേരുണ്ടാക്കരുത്, മേനക കീര്‍ത്തിക്ക് നല്‍കിയ ഉപദേശം

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു മേനക സുരേഷ്. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മേനക നിര്‍മ്മാതാവ് ജി സുരേഷ്‌കുമാറിനെയാണ് വിവാഹം കഴിച്ചത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത മേനക തിരിച്ചു വരികയും…

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു മേനക സുരേഷ്. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മേനക നിര്‍മ്മാതാവ് ജി സുരേഷ്‌കുമാറിനെയാണ് വിവാഹം കഴിച്ചത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത മേനക തിരിച്ചു വരികയും സിനിമയിലും മിനിസ്‌ക്രീനിലും സജീവമാവുകയും ചെയ്തു. മകള്‍ കീര്‍ത്തി സുരേഷും മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമാമേഖലയിലേക്കെത്തിയിരുന്നു. കീര്‍ത്തി ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി മാറിക്കഴിഞ്ഞു. ബാലതാരമായി സിനിമയിലെത്തിയ കീര്‍ത്തി മോഹന്‍ലാല്‍ നായകനായ ഗീതാഞ്ജലിയിലൂടെയാണ് നായകയായി അരങ്ങേറിയത്.ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് കീര്‍ത്തിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മേനക.

മേനകയുടെ വാക്കുകള്‍- സിനിമയില്‍ സജീവമാകും മുന്നേ രണ്ടേ രണ്ടു ഉപദേശം മാത്രമാണ് ഞാന്‍ കീര്‍ത്തിയ്ക്ക് നല്‍കിയത്. സമയം പാലിക്കുക, രണ്ട് സെറ്റില്‍ ചെറിയ ആളുകള്‍ മുതല്‍ വലിയ ആളുകളോട് വരെ ഒരേ പോലെ പെരുമാറുക. അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്‌നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു, അത് സാരമില്ല. ആവശ്യമായ വിദ്യഭ്യാസം അവള്‍ക്കുള്ളതുകൊണ്ട് അതൊന്നും പ്രശ്‌നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം ഉണ്ടാക്കരുത്. ഞാന്‍ സമ്പാദിച്ച് വെച്ച പേരുണ്ട്, അതുമാത്രം ഒന്നും ചെയ്യരുത്. ഞാനൊരിക്കലും ഒരിടത്തും വൈകി ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല എന്നുമാണ് പറഞ്ഞത്.