സിനിമയുടെ പൂജ എന്ന് പറഞ്ഞാണ് അവരെന്നെ ക്ഷണിച്ചത് !! ചെന്നപ്പോൾ കണ്ടത് ദിലീപിന്റെയും കാവ്യയുടെയും വിവാഹം, മേനക പറയുന്നത് ഇങ്ങനെ - മലയാളം ന്യൂസ് പോർട്ടൽ
Film News

സിനിമയുടെ പൂജ എന്ന് പറഞ്ഞാണ് അവരെന്നെ ക്ഷണിച്ചത് !! ചെന്നപ്പോൾ കണ്ടത് ദിലീപിന്റെയും കാവ്യയുടെയും വിവാഹം, മേനക പറയുന്നത് ഇങ്ങനെ

dileep-kavya

ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച വിവാഹം ആയിരുന്നു  ദിലീപിന്റെയും കാവ്യയുടെയും,  സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത് ഒരു വിവാഹം ആയിരുന്നു ഇരുവരുടെയും, എന്നിരുന്നാലും വളരെ രഹസ്യമായിട്ടായിരുന്നു വിവാഹത്തിന്റെ തീരുമാനങ്ങൾ ഒക്കെ എടുത്തത്, 2016 നവംബർ 25 നായിരുന്നു ഇരുവരും വിവാഹിതരായത്, സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഒരു വിവാഹം കൂടി ആയിരുന്നു ഇത്. 32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമർശനങ്ങൾ നേരിട്ട് കൊണ്ടായിരുന്നു. ഇപ്പോൾ താരങ്ങളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ച സംഭവം വെളിപ്പടുത്തിയിരിക്കുകയാണ് നടി മേനക.

dillep'-and-kavyamadhvan-th

ഇരുവരും വിവാഹിതരാകുന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല, ഒരു സിനിമയുടെ പൂജ എന്ന് പറഞ്ഞാണ് തന്നെ ക്ഷണിച്ചത്, അത് കരുതിയാണ് ഞാൻ അവിടെ എത്തിയതും, തന്റെ ഭർത്താവ് സുരേഷ് എന്നോട് വന്നു പറഞ്ഞു ഇന്നൊരു സിനിമയുടെ പൂജയുണ്ട് അതിനു വേണ്ടി കൊച്ചിയിൽ എത്തണമെന്ന്, അങ്ങനെ പൂജയ്ക്ക് വേണ്ടി അവിടെ എത്തിയപ്പോൾ കണ്ടത് ദിലീപിന്റെയും കാവ്യയുടെയും വിവാഹം, വിവാഹം നടത്തിയ ഹോട്ടലിന്റെ ഫ്രണ്ടിൽ പോലും പൂജ എന്നായിരുന്നു എഴുതി വെച്ചിരുന്നത് എന്ന മേനക പറയുകയാണ്.

dillep'-and-kavyamadhvan-th

അതീവ രഹസ്യമായിട്ടായിരുന്നു ദിലീപിന്റെ വിവാഹം നടത്തിയത്, പൂജക്കായി ചിപ്പിയും രഞ്ജിത്തും വരുന്നുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നു എന്നും മേനക കൂട്ടി ചേർത്ത്, സ്ത്രീകളോട് പറഞ്ഞാൽ അത് എല്ലാവരോടും പറഞ്ഞു പരസ്യമാകും അതുകൊണ്ടാകാം തങ്ങളോട് പറയാഞ്ഞത് എന്നും മേനക വ്യക്തമാക്കുന്നു.

Trending

To Top
Don`t copy text!