മേനകയും സുരേഷും വേര്പിരിയുമെന്ന് മമ്മൂട്ടി വരെ പറഞ്ഞിരുന്നു !! അതിനുള്ള കാരണം

വളരെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം ചെയ്ത താര ജോഡികൾ ആണ് മേനകയും സുരേഷും, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു മേനകയുടെ വിവാഹം. ഇപ്പോൾ അച്ഛനും അമ്മയ്ക്കും പിന്നാലെ മകൾ കീർത്തിയും സിനിമയിലേക്ക്…

menaka-suresh

വളരെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം ചെയ്ത താര ജോഡികൾ ആണ് മേനകയും സുരേഷും, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു മേനകയുടെ വിവാഹം. ഇപ്പോൾ അച്ഛനും അമ്മയ്ക്കും പിന്നാലെ മകൾ കീർത്തിയും സിനിമയിലേക്ക് എത്തി കഴിഞ്ഞിരിക്കുന്നു, മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ നേടി കീർത്തി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. ഇളയ മകള്‍ അഭിനേത്രിയായപ്പോള്‍ മൂത്ത മകളാവട്ടെ ,സംവിധാനത്തിലാണ് താല്‍പര്യം പ്രകടിപ്പിച്ചത്.  മലയാള സിനിമയിലെ മാതൃക താരദമ്ബതികളായാണ് ഇവരെ പലരും വിശേഷിപ്പിക്കാറുള്ളത്. എതിര്‍പ്പുകളേയും സ്‌നേഹത്തോടെയുള്ള കരുതലുകളെയും മുന്നറിയിപ്പുകളേയും അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. മുന്‍പൊരു അഭിമുഖത്തിനിടയില്‍ വിവാഹത്തെക്കുറിച്ച്‌ മേനക വാചാലയായിരുന്നു.

menaka suresh family

ഞങ്ങളുടെ വിവാഹ സമയത്ത് നിരവധി പേര് വിളിച്ചിരുന്നു, എടുത്ത് ചാട്ടം നല്ലതല്ല, ഒന്നുകൂടി ചിന്തിക്ക് എന്നൊക്കെ എല്ലാവരും പറഞ്ഞിരുന്നു എന്ന് മേനക വ്യ്കതമാക്കുന്നു. അങ്ങനെ പറഞ്ഞവരോടൊന്നും എനിക്കൊരു വിരോധവുമില്ലെന്ന് സുരേഷ് കുമാര്‍ പറയുന്നു. അതൊക്കെ ശരിയാവുമെന്ന മറുപടിയാണ് അന്ന് താന്‍ നല്‍കിയതെന്ന് മേനക പറയുന്നു. മമ്മൂക്ക വരെ ഇതേക്കുറിച്ച്‌ വിളിച്ച്‌ പറഞ്ഞിരുന്നു വിവാഹത്തിന് മുന്‍പ്. അവനൊക്കെ ഇങ്ങനെ തലകുത്തി മറിഞ്ഞ നടക്കുന്നവനാണ്. ഒന്നും മിണ്ടാത്ത ഭാര്യയുടെ ക്ലൈമാക്‌സായിരുന്നു അത്. ആരാണ് അവനാണോ വിളിച്ചതെന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്. അദ്ദേഹം മരിക്കുന്ന സീനായിരുന്നു ചിത്രീകരിക്കുന്നത്. മമ്മൂക്ക ഒന്നും പറയണ്ട, അഭിനയിച്ചാല്‍ പോരെയെന്നായിരുന്നു ചോദിച്ചത്. കൊച്ചേ, നിന്നെ എനിക്കറിയാം, നിന്റെ കുടുംബത്തെയും അറിയാം. അവനേയും അറിയാം, അവന്റെ കുടുംബത്തേയും അറിയാം, ഇത് കെട്ടിക്കഴിഞ്ഞ് രണ്ടാമത്തെ ദിവസം തെറ്റിപ്പിരിയും, ഇത് വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

menka suresh

വേണ്ട, ഇത് നിന്റെ നന്മയ്ക്കായാണ് പറയുന്നത്. ചേട്ടാ, ഞങ്ങള്‍ ജീവിച്ച്‌ കാണിച്ച്‌ തരാമെന്ന മറുപടിയായിരുന്നു അന്ന് നല്‍കിയത്. അതോടെ അദ്ദേഹത്തെ ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ നല്ലമനസ് കൊണ്ടാണ് മമ്മൂട്ടി അങ്ങനെ പറഞ്ഞത്. കുട്ടിക്കളിയായിരുന്നില്ല. വേറൊരു രീതിയിലുള്ള പോക്കായിരുന്നു അന്നത്തേതെന്ന് സുരേഷ് കുമാര്‍ പറയുന്നു. തിരുവനന്തപുരം ഭരിക്കുകയായിരുന്നു. പക്വതയില്ലായിരുന്നു അന്ന്. ആരേലും ഒന്ന് പറഞ്ഞാല്‍ നമ്മള്‍ തിരിച്ച്‌ രണ്ട് പറയും, ആ രീതി ഇപ്പോഴുമുണ്ടെന്നും സുരേഷ് കുമാര്‍ പറയുന്നു.