കീര്‍ത്തിയുടെ ഗാനത്തിന് കിടിലന്‍ ചുവടുവച്ച് അമ്മയും ചേട്ടനും!!!

മലയാളത്തിന്റെ പ്രിയ നായികയാണ് തെന്നിന്ത്യന്‍ താരം മേനക സുരേഷ്. അമ്മയെ പോല തന്നെ മകള്‍ കീര്‍ത്തിയും തെന്നിന്ത്യയിലെ ശ്രദ്ധേയയായ നായികയാണ്. മലയാളത്തിലും തമിഴകത്തും തെലുങ്കിലും ശ്രദ്ധേയ നായികയായി കീര്‍ത്തി തിളങ്ങുകയാണ്. ബാലതാരം ആയിട്ടാണ് കീര്‍ത്തി…

മലയാളത്തിന്റെ പ്രിയ നായികയാണ് തെന്നിന്ത്യന്‍ താരം മേനക സുരേഷ്. അമ്മയെ പോല തന്നെ മകള്‍ കീര്‍ത്തിയും തെന്നിന്ത്യയിലെ ശ്രദ്ധേയയായ നായികയാണ്. മലയാളത്തിലും തമിഴകത്തും തെലുങ്കിലും ശ്രദ്ധേയ നായികയായി കീര്‍ത്തി തിളങ്ങുകയാണ്.

ബാലതാരം ആയിട്ടാണ് കീര്‍ത്തി സിനിമയിലേക്ക് എത്തിയത്. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുബേരന്‍ എന്ന സിനിമയിലൂടെയാണ് കീര്‍ത്തിയുടെ സിനിമാലോകത്തേക്കുള്ള എന്‍ട്രി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം റിങ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായും കീര്‍ത്തി എത്തി.

ഇപ്പോള്‍ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി കീര്‍ത്തി മാറി. ശിവ കാര്‍ത്തികേയന്‍ ചിത്രത്തിലെ നായികയായതോടെയാണ് തെന്നിന്ത്യയില്‍ കീര്‍ത്തി ഇടം പിടിച്ചത്.

ദസറയാണ് കീര്‍ത്തിയുടെ അണിയറയിലൊരുങ്ങുന്ന ചിത്രം. നാനിയാണ് ചിത്രത്തില്‍ നായകന്‍. വെണ്ണല എന്ന കഥാപാത്രമായിട്ടാണ് കീര്‍ത്തി എത്തുന്നത്. നാളെയാണ് ദസറി തിയ്യേറ്ററിലെത്തുന്നത്.

അതേസമയം ചിത്രത്തിലെ ചിത്രത്തിലെ ചംകീല അഗലേശി ഗാനത്തിന് ചുവടുവയ്ക്കുന്ന മേനകയും മരുമകന്റെയും വീഡിയോ വൈറലായിരിക്കുകയാണ്. മകളുടെ ഗാനത്തിന് ചുവടു വയ്ക്കുന്ന അമ്മ മേനകയുടെ വീഡിയോ വൈറലായിരിക്കുകയാണ്.

ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാന്‍സിലൂടെ മരുകനെ കൂടി പരിചയപ്പെടുത്തുകയാണ് മേനക. കീര്‍ത്തിയുടെ സഹോദരിയായ രേവതി സുരേഷിന്റെ ഭര്‍ത്താവ് ആണ് നിതിന്‍ മോഹന്‍.

 

View this post on Instagram

 

A post shared by Nithinnair \nn/ (@dilsewithnithin)