മോഹൻലാലിനെ കണ്ട് പഠിക്കണം; ചീത്തപ്പേരു കേൾപ്പിക്കരുത്: കീർത്തി സുരേഷിന് മേനക നൽകിയ ഉപദേശം കേട്ടോ

സിനിമയിൽ സജീവമാകും മുന്നേ രണ്ടേരണ്ട് ഉപദേശം മാത്രമാണ് മേനക മകൾ കീർത്തിക്ക് നൽകിയത്. ഒന്നാമത്തേത് സമയം പാലിക്കുക എന്നുള്ളതാണ്. രണ്ട് സെറ്റിൽ ചെറിയ ആളുകൾ മുതൽ വലിയ ആളുകളോട് വരെ ഒരേ പോലെ പെരുമാറുക…

സിനിമയിൽ സജീവമാകും മുന്നേ രണ്ടേരണ്ട് ഉപദേശം മാത്രമാണ് മേനക മകൾ കീർത്തിക്ക് നൽകിയത്. ഒന്നാമത്തേത് സമയം പാലിക്കുക എന്നുള്ളതാണ്. രണ്ട് സെറ്റിൽ ചെറിയ ആളുകൾ മുതൽ വലിയ ആളുകളോട് വരെ ഒരേ പോലെ പെരുമാറുക എന്നുള്ളതാണ്.

സ്വകാര്യ ചാനലിന് വേണ്ടി നൽകിയ അഭിമുഖത്തിൽ ആണ് മകൾക്ക് താൻ നൽകിയ ഉപദേശത്തെ കുറിച്ച് താരം വാചലയായത്.അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്‌നവുമില്ല. മേനകയുടെ മോൾക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു അത് സാരമില്ല. ആവശ്യമായ വിദ്യഭ്യാസം അവൾക്ക് ഉള്ളതുകൊണ്ട് അതൊന്നും പ്രശ്‌നമില്ല.

പക്ഷേ ചീത്തപ്പേര് മാത്രം ഉണ്ടാക്കരുത്. ഞാൻ സമ്പാദിച്ച് വെച്ച പേരുണ്ട് അതുമാത്രം മോശം ആകാൻ പാടില്ല. ഞാനൊരിക്കലും ഒരിടത്തും വൈകി ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല.

റിങ് മാസ്റ്റർ സിനിമയിൽ അന്ധയായ പെണ്കുട്ടിയെ അവതരിപ്പിക്കും മുമ്പ് അമ്മയ്ക്ക് എന്തെങ്കിലും നിർദ്ദേശം തരാനുണ്ടോ എന്ന് കീർത്തി തന്നോട് ചോദിച്ചു.

കണ്ണില്ലാത്തവർക്ക് ചെവി ഷാർപ്പാണ് അതു മനസ്സിലാക്കി ചെയ്യുക എന്നാണ് ഞാൻ പറഞ്ഞത്. റഫറൻസിന് വേണ്ടി യോദ്ധയിലെ മോഹൻലാലിനെയും രാജ പാർവ്വയിലെ കമൽ ഹാസനെയും കാണാൻ പറഞ്ഞുവെന്നും മേനക അഭിമുഖത്തിൽ പറഞ്ഞു.

മലയാളത്തേക്കാൾ തമിഴിലും തെലുങ്കിലും സൂപ്പർ ഹിറ്റ് നായികയായി കീർത്തി മാറിക്കഴിഞ്ഞു. മലയാളത്തിൽ ഏറ്റവും വലിയ വിജയങ്ങൾ നേടിയ നടിയാണ് മേനക എങ്കിൽ കൂടിയും ഇന്ന് താരം ശ്രദ്ധ നേടുന്നത് തെന്നിന്ത്യൻ നടി കീർത്തി സുരേഷിന്റെ അമ്മയെന്ന ലേബലിൽ ആണ്.