ജയസൂര്യയിലെ ആത്മാര്‍ത്ഥതയും..! അര്‍പ്പണബോധവും..!! അത്ഭുതത്തോടെ നോക്കി കാണുന്നു… – മഞ്ജു വാര്യര്‍

മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യറും ഓരോ സിനിമയിലൂടെയും താന്‍ ഒരു മികച്ച നടനാണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ജയസൂര്യയും ഒരുമിച്ച് എത്തുന്ന ആദ്യ സിനിമയാണ് മേരി ആവാസ് സുനോ.. ക്യാപ്റ്റന്‍, വെള്ളം…

മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യറും ഓരോ സിനിമയിലൂടെയും താന്‍ ഒരു മികച്ച നടനാണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ജയസൂര്യയും ഒരുമിച്ച് എത്തുന്ന ആദ്യ സിനിമയാണ് മേരി ആവാസ് സുനോ.. ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മേരി ആവാസ് സുനോ എന്ന സിനിമ. ഇപ്പോഴിതാ സിനിമയില്‍ ജയസൂര്യ എന്ന നടനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വെച്ചാണ് മഞ്ജു ജയസൂര്യയിലെ നടനെ കുറിച്ച് വാനോളം പ്രശംസിച്ചത്. ഈ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.. താന്‍ വളരെ അത്ഭുതത്തോടെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും നോക്കിക്കാണുന്ന ഒരു കലാകാരനാണ് ജയസൂര്യയെന്നും തുടക്കം മുതല്‍ അദ്ദേഹം ചെയ്തിട്ടുള്ള സിനിമകളും തെരഞ്ഞെടുത്തിട്ടുള്ള കഥാപാത്രങ്ങളും അതിനായി കാണിക്കുന്ന ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും വളരെ വലുതാണെന്നും മഞ്ജു വാര്യര്‍ പറയുന്നു.

ജയനോടൊപ്പം സിനിമ ചെയ്യാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട് എന്നും മഞ്ജു പറഞ്ഞു, അതേസമയം, ചിത്രത്തിന്റെ പോസ്റ്ററുകളിലെ ഒരു രഹസ്യവും ഇപ്പോള്‍ മഞ്ജു പുറത്ത് വിട്ടിരിക്കുകയാണ്.. സ്റ്റില്‍സില്‍ എല്ലാം വാ തുറന്ന് ചിരിക്കുന്ന എന്നെ കാണാന്‍ സാധിക്കും.. അത് ഒരിക്കലും സിനിമയ്ക്ക് വേണ്ടി അഭിനയിച്ചതായി എനിക്ക് തോന്നിയിട്ടില്ല എന്നും നടി പറയുന്നു…

ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതിഫലനം ഈ സിനിമയില്‍ കാണാന്‍ സാധിക്കും എന്ന് തന്നെയാണ് കരുതുന്നത്. അതേസമയം, ശിവദയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്.