പല സ്ത്രീകളും മുകേഷിന് മെസ്സേജ് അയക്കാരുണ്ടായിരുന്നു,ചോദിച്ചാൽ ഓർമ്മയിലെന്നു പറയും! - മലയാളം ന്യൂസ് പോർട്ടൽ
Film News

പല സ്ത്രീകളും മുകേഷിന് മെസ്സേജ് അയക്കാരുണ്ടായിരുന്നു,ചോദിച്ചാൽ ഓർമ്മയിലെന്നു പറയും!

methil devika about mukesh

എട്ട് വർഷക്കാലത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്. കുറച്ച് കാലങ്ങളായി ഇരുവരും തമ്മിൽ അകന്നാണ് ജീവിച്ചിരുന്നത് എന്നും ഇപ്പോൾ മേതിൽ ദേവികയാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത് എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുകേഷ് ഒരു നല്ല ഭർത്താവ് അല്ലെന്നും ഭർത്താവ് എന്ന നിലയിൽ മുകേഷ് ഒരു പരാജയമാണെന്നും മദ്യപാനവും തെറിവിളിയും പരസ്ത്രീ ബന്ധവും ഉണ്ടെന്നും അതിനാലാണ് ദേവിക ഇപ്പോൾ വിവാഹമോചനത്തിന് ഒരുങ്ങുന്നത് എന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ. എന്നാൽ ഇത് വരെ മുകേഷും മേതിൽ ദേവികയും ഈ വാർത്തയുടെ പ്രതികരിച്ചിട്ടില്ല.

എന്നാൽ ഇപ്പോൾ കുറച്ച് കാലങ്ങൾക്ക് മുൻപ് ദേവിക അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. വർഷങ്ങൾക് മുൻപ് മുകേഷിന് പല സ്ത്രീകളും മെസ്സേജുകൾ അയക്കാരുണ്ടായിരുന്നു എന്നും മുകേഷ് അവരെയെല്ലാം ബ്ലോക്ക് ചെയ്യാറുണ്ടെന്നും ഞാൻ കേട്ടിട്ടുണ്ട്. അതിനെ കുറിച്ച് ചോദിച്ചപ്പോൾ തനിക് ഒന്നും ഓർമയില്ല എന്നാണ് മുകേഷ് മറുപടി പറഞ്ഞിരുന്നത്. വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങളെ കുറിച്ചോർത്ത് ഞാൻ ഇപ്പോൾ ടെൻഷൻ അടിക്കേണ്ട കാര്യം ഇല്ലല്ലോ. ഇപ്പോൾ അദ്ദേഹം എന്താണ് എന്ന് മാത്രം എനിക്ക് നോക്കിയാൽ പോരെ എന്നുമാണ് ദേവിക അന്ന് പറഞ്ഞത്. എന്നാൽ നിരന്തരമുള്ള മദ്യപാനവും പരസ്ത്രീ ബന്ധവും ആരോപിച്ച് കൊണ്ടാണ് ദേവിക വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പഠനത്തിലും നൃത്തത്തിലും മിടുക്കിയായിരുന്നു മേതിൽ ദേവിക. എന്നാൽ ദാമ്പത്യ ജീവിതത്തിൽ വിജയം നേടാൻ താരത്തിന് കഴിഞ്ഞില്ല. ആദ്യ ഭർത്താവുമായുള്ള ദാമ്പത്യ ജീവിതത്തിൽ സ്വരച്ചേർച്ച ഉണ്ടായപ്പോൾ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ മകനുമായി ഒതുങ്ങി കൂടാൻ തീരുമാനിച്ച ദേവികയ്ക്ക് നിരവധി അവസരങ്ങൾ ലഭിക്കുകയായിരുന്നു. ഒരു റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതോടെ മേതിൽ ദേവികയെ ആളുകൾ അറിയാൻ തുടങ്ങി. ഒരു പരിപാടിക്കിടയിൽ വെച്ചാണ് മുകേഷിനെ ദേവിക ആദ്യം കാണുന്നത്. ദേവികയെ അഭിനന്ദിക്കാനായി യെത്തിയപ്പോൾ ആണ് മുകേഷുമായി ആദ്യം സംസാരിക്കുന്നതും. ദേവികയോട് ഭർത്താവിനെയും കുട്ടികളെയും കുറിച്ചൊക്കെ തിരക്കിയപ്പോൾ ആണ് വിവാഹമോചന കാര്യം മുകേഷ് അറിയുന്നതും. പിന്നാലെയാണ് മുകേഷിന്റെ സഹോദരി വിവാഹാലോചനയുമായി ദേവികയുടെ വീട്ടിൽ എത്തുന്നതും ഇരുവരും തമ്മിൽ ഉള്ള വിവാഹം നടക്കുന്നതും. വളരെ കാലമായി മുകേഷുമായി പിരിഞ്ഞു ജീവിക്കുന്ന ദേവിക ഇപ്പോൾ അമ്മയ്‌ക്കൊപ്പം പാലക്കാട്ടെ വീട്ടിൽ ആണ് ഉള്ളത്.

Trending

To Top