ട്രെയിനിന്റെ ബാത്‌റൂമിൽ എഴുതുന്ന കാര്യങ്ങൾ ആണ് ഇന്ന് ഓൺലൈൻ പോർട്ടലുകളിൽ കാണുന്നത്!

982 ൽ ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് മുകേഷ്. 250 ൽ പരം ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരം തന്റെ…

Methil Devika about online portals

982 ൽ ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് മുകേഷ്. 250 ൽ പരം ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി കോമഡി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയങ്കരനായ നടനായി മാറുകയായിരുന്നു. നായകൻ ആയും, സഹനടനായും, കൂട്ടുകാരനായുമെല്ലാം മികച്ച കഥാപാത്രങ്ങൾ കാഴ്ചവെച്ച താരം ഇപ്പോൾ അധികവും അച്ഛൻ വേഷങ്ങളിൽ ആണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മാത്രവുമല്ല, താരം ഇപ്പോൾ കൊല്ലം എം എൽ എ കൂടിയാണ്. ആദ്യ വിവാഹം കഴിച്ച സരിതയുമായി വിവാഹബന്ധം വേർപെടുത്തിയ താരം ഇപ്പോൾ നർത്തകിയായ മേതിൽ ദേവികയെ വിവാഹം കഴിച്ച് സമാധാന പരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്.
ഇപ്പോഴിതാ മേതിൽ കുടുംത്തിലെ അംഗവും പ്രശസ്ത നർത്തകിയും കൂടിയായ മേതിൽ ദേവിക സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പണ്ട് കാലത്ത് ട്രെയിനുകളുടെ ബാത്റൂമുകളിലും മറ്റും സ്വഭാവ വൈകൃതം ഉള്ള ചിലർ മോശമായ കാര്യങ്ങൾ എഴുതുമായിരുന്നു. എന്നാൽ ഇന്ന് അതിൽ മാറ്റം വന്നിട്ടുണ്ട്. ഇന്നത്തെ ട്രെയിനുകളുടെ ബാത്റൂമുകൾ എല്ലാം വൃത്തയാണ്. എന്നാൽ അന്ന് അവിടെ എഴുതിയിരുന്ന കാര്യങ്ങൾ ആണ് ഇന്ന് ചില ഓൺലൈൻ പോർട്ടലുകൾ ഒരു നാണവും ഇല്ലാതെ എഴുതിവിടുന്നത്.
ഇത്തരത്തിൽ ഇവർ പുറത്ത് വിടുന്ന പോസ്റ്റുകളും വിഡിയോകളും പ്രേക്ഷകർ വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്യും. പ്രേക്ഷകർക്ക് ഇത്ര വിവരം ഇല്ലയോ എന്ന് അപ്പോൾ ചിന്തിക്കാറുണ്ട്. ഇങ്ങനെയുള്ള പോർട്ടലുകൾ എഴുതിവിടുന്നതെല്ലാം അപ്പടി ശരിയാണെന്നു വിശ്വസിക്കുന്ന ജനങ്ങൾ ഇന്നും നമുക്കിടയിൽ ഉണ്ട്. അവർ തന്നെയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം ഷെയർ ചെയ്യുന്നതും. നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ട പോർട്ടലുകൾ ആണ് ഇന്ന് പലരും റീച്ചിന് വേണ്ടി മാത്രം എന്തും എഴുതി വിടുന്നത്. ഇത്തരത്തിലുള്ള ന്യൂസുകൾ മാത്രം വായിക്കാൻ താല്പര്യമുള്ളറുടെ എണ്ണവും കുറവല്ല. അത് കൊണ്ട് തന്നെ ഈ രീതി ഇനിയും തുടർന്ന് പോകുകയേ ഉള്ളുവെന്നും മേതിൽ ദേവിക പറഞ്ഞു.