മുകേഷും ദേവികയും തമ്മിൽ സ്വരച്ചേർച്ചയുണ്ടാകാനുള്ള ആദ്യ കാരണം അതാണ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

മുകേഷും ദേവികയും തമ്മിൽ സ്വരച്ചേർച്ചയുണ്ടാകാനുള്ള ആദ്യ കാരണം അതാണ്!

methil devika and mukesh news

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായ വിഷയമാണ് മുകേഷും മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചനം. പലരും പല തരത്തിൽ ഉള്ള വാർത്തകൾ ആണ് ഈ വിഷയത്തിൽ ഉണ്ടാക്കുന്നത്. എന്നാൽ പ്രചരിക്കുന്നത് വ്യാജ വാർത്ത ആണെന്നും വിവാഹമോചനത്തിന്റെ കാരണം തികച്ചും വ്യക്തിപരം ആണെന്നും മേതിൽ ദേവിക മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹമോചനത്തിന്റെ കാരണമെന്ന തരത്തിൽ ഇവരുടെ സുഹൃത്തുക്കൾ  പറഞ്ഞ രീതിയിൽ പ്രചരിക്കുന്ന കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. വിവാഹം കഴിഞ്ഞു മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ഇരുവരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരം. ദേവിക സ്വകാര്യത ഇഷ്ട്ടപ്പെടുന്ന ആൾ ആണെന്നും എന്നാൽ മുകേഷിന്റെ രാഷ്ട്രീയ പ്രവേശനം ദേവികയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല എന്നും ഇതാണ് ഇരുവർക്കുമിടയിൽ ആദ്യം വിള്ളൽ ഉണ്ടാക്കിയ ഘടകം എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മുകേഷ് സജീവമായിരുന്ന അഭിനയമേഖല, കലാപരമായ ഒന്നായതിനാല്‍ തന്നെ അതിനോട് ദേവികയ്ക്ക് വിയോജിപ്പ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ദേവികയെ സംബന്ധിച്ച് രാഷ്ട്രീയം എന്നത് ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ട് 2016 ല്‍ മുകേഷ് രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്ത് വെച്ചതു മുതലാണ് ഇരുവരുടെയും ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടാകാൻ തുടങ്ങിയത്. രാഷ്ട്രീയത്തിൽ സജീവമായപ്പോൾ മുകേഷിന് കുടുംബം വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. പൊതു പ്രശ്നങ്ങളും അഭിനയവും മറ്റുമായി മുകേഷ് വളരെ തിരക്കിൽ ആകുകയായിരുന്നു.

methil devika about mukesh

methil devika about mukesh

അഞ്ചു വര്ഷം പൂർത്തിയായി കഴിഞ്ഞ പ്രാവശ്യം വീണ്ടും എംഎല്‍എ സ്ഥാനത്തേയ്ക്ക് മുകേഷ് മത്സരിക്കാന്‍ ഒരുങ്ങിയപ്പോഴും മത്സരിക്കരുതെന്ന് മുകേഷിനോട് ദേവിക പറഞ്ഞിരുന്നുവെങ്കിലും മുകേഷ് എന്നാൽ അത് അനുസരിച്ചില്ല. വീണ്ടും ഇലെക്ഷനിൽ മത്സരിച്ച മുകേഷ് വീണ്ടും എം എൽ എ ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. സമൂഹത്തിനോട് ഉത്തരവാദിത്വം ഉള്ള ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ രാഷ്ട്രീയത്തിലും അസാമാന്യ കഴിവുള്ള ഒരു കലാകാരൻ എന്ന നിലയിൽ അഭിനയത്തിലും തിരക്കുകൾ ഏറിയപ്പോൾ മുകേഷിന് കുടുംബത്തിലേക്ക് ഒരുപാട് ശ്രദ്ധ കൊണ്ടുവരാൻ കഴിഞ്ഞില്ല. ഒരു എംഎൽഎ എന്ന തരത്തിൽ മുകേഷിന്റെ വീട്ടിൽ പൊതു ആവിശ്യങ്ങൾക്ക് വേണ്ടി ഇപ്പോഴും ആളുകൾ വന്നിരുന്നു. സ്വകാര്യത ഇഷ്ട്ടപെടുന്ന ദേവികയ്ക്ക് ഇത് ഒട്ടും ഉൾക്കൊളളാൻ കഴിഞ്ഞില്ല. അതോടെ ദേവിക മുകേഷിനോട് വിവാഹമോചനം ആവിശ്യപ്പെടുകയിരുന്നു. ആദ്യം ഇതിനോട് വിസമ്മതിച്ച മുകേഷ് പിന്നീട് ദേവികയുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കുകയായിരുന്നു എല്ലാം. ഇപ്പോൾ വല്ലാത്ത ഒരു വിഷാദത്തിൽ കൂടിയാണ് മുകേഷ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്നും സുഹൃത്തുക്കൾ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് നേരുത്തെ അറിഞ്ഞിരുന്നുവെങ്കിൽ താൻ മുകേഷിനെ വിവാഹം കഴിക്കില്ലായിരുന്നു എന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ ദേവിക തന്നെ പറഞ്ഞിരുന്നു.

Trending

To Top