ആ സമയങ്ങളിൽ പുറത്ത് എന്ത് നടന്നാലും മുകേഷേട്ടൻ അറിയില്ലായിരുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആ സമയങ്ങളിൽ പുറത്ത് എന്ത് നടന്നാലും മുകേഷേട്ടൻ അറിയില്ലായിരുന്നു!

methil devika interview

എട്ട് വർഷക്കാലത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്. കുറച്ച് കാലങ്ങളായി ഇരുവരും തമ്മിൽ അകന്നാണ് ജീവിച്ചിരുന്നത് എന്നും ഇപ്പോൾ മേതിൽ ദേവികയാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത് എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുകേഷ് ഒരു നല്ല ഭർത്താവ് അല്ലെന്നും ഭർത്താവ് എന്ന നിലയിൽ മുകേഷ് ഒരു പരാജയമാണെന്നും മദ്യപാനവും തെറിവിളിയും പരസ്ത്രീ ബന്ധവും ഉണ്ടെന്നും അതിനാലാണ് ദേവിക ഇപ്പോൾ വിവാഹമോചനത്തിന് ഒരുങ്ങുന്നത് എന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ. എന്നാൽ ഇപ്പോൾ കുറച്ച് കാലങ്ങൾക്ക് മുൻപ് ദേവിക അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്.

മുകേഷിന്റെ ദിനചര്യകളെ കുറിച്ചുംഎത്രത്തോളം ആരോഗ്യം സംരക്ഷിക്കുന്ന ആളാണ് മുകേഷെന്നുമാണ് ദേവിക അഭിമുഖത്തിൽ പറയുന്നത്. ജീവിതത്തിൽ എത്ര തിരക്കുള്ള സമയമായാലും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മുകേഷേട്ടൻ യാതൊരു വിട്ട് വീഴ്ചയും കാണിക്കാറില്ല. ശരിക്കും അതൊക്കെ കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഞാനൊക്കെ കണ്ടു പഠിക്കേണ്ട കാര്യങ്ങൾ ആണ് അതൊക്കെ. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ വര്‍ക്കൗട്ടും യോഗയുമെല്ലാം കഴിഞ്ഞെ മറ്റുള്ള കാര്യങ്ങൾ എന്ത് തന്നെ ആയാലും മുകേഷേട്ടൻ അതിനു പോകാറുള്ളൂ. ഈ സമയങ്ങളിൽ പുറത്ത് എന്തൊക്കെ നടന്നാലും എന്ത് സംഭവിച്ചാലും അതൊന്നും മുകേഷേട്ടൻ അറിയാറില്ല. യോഗയും വർക്ക്ഔട്ടും കഴിഞ്ഞേ അദ്ദേഹത്തിന് മറ്റെന്തുമുള്ളു. അദ്ദേഹം അദ്ദേഹത്തിന്റെ ആരോഗ്യം അത് പോലെ സംരക്ഷിക്കുന്ന ഒരാൾ ആയത് കൊണ്ടാണ് ഇപ്പോഴും വളരെ ഹെൽത്തി ആയി കഴിയുന്നത് എന്നുമാണ് ദേവിക പറഞ്ഞത്.

പഠനത്തിലും നൃത്തത്തിലും മിടുക്കിയായിരുന്നു മേതിൽ ദേവിക. എന്നാൽ ദാമ്പത്യ ജീവിതത്തിൽ വിജയം നേടാൻ താരത്തിന് കഴിഞ്ഞില്ല. ആദ്യ ഭർത്താവുമായുള്ള ദാമ്പത്യ ജീവിതത്തിൽ സ്വരച്ചേർച്ച ഉണ്ടായപ്പോൾ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ മകനുമായി ഒതുങ്ങി കൂടാൻ തീരുമാനിച്ച ദേവികയ്ക്ക് നിരവധി അവസരങ്ങൾ ലഭിക്കുകയായിരുന്നു. ഒരു റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതോടെ മേതിൽ ദേവികയെ ആളുകൾ അറിയാൻ തുടങ്ങി. ഒരു പരിപാടിക്കിടയിൽ വെച്ചാണ് മുകേഷിനെ ദേവിക ആദ്യം കാണുന്നത്. ദേവികയെ അഭിനന്ദിക്കാനായി യെത്തിയപ്പോൾ ആണ് മുകേഷുമായി ആദ്യം സംസാരിക്കുന്നതും. ദേവികയോട് ഭർത്താവിനെയും കുട്ടികളെയും കുറിച്ചൊക്കെ തിരക്കിയപ്പോൾ ആണ് വിവാഹമോചന കാര്യം മുകേഷ് അറിയുന്നതും. പിന്നാലെയാണ് മുകേഷിന്റെ സഹോദരി വിവാഹാലോചനയുമായി ദേവികയുടെ വീട്ടിൽ എത്തുന്നതും ഇരുവരും തമ്മിൽ ഉള്ള വിവാഹം നടക്കുന്നതും. വളരെ കാലമായി മുകേഷുമായി പിരിഞ്ഞു ജീവിക്കുന്ന ദേവിക ഇപ്പോൾ അമ്മയ്‌ക്കൊപ്പം പാലക്കാട്ടെ വീട്ടിൽ ആണ് ഉള്ളത്.

 

Trending

To Top