വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ദേവികയുടെ പുതിയ വീഡിയോ! - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ദേവികയുടെ പുതിയ വീഡിയോ!

methil devika new dance video

മാധ്യമങ്ങൾ മുകേഷിന്റെയും ദേവികയുടെയും വിവാഹമോചന വാർത്തകൾ ആഘോഷിക്കുന്നതിന്റെ തിരക്കിൽ ആണ് ഇപ്പോൾ. എന്നാൽ ഇതൊന്നും തന്നെ വ്യക്തിപരമായ രീതിയിൽ തളർത്തിയിട്ടില്ലെന്നു തെളിയിക്കുകയാണ് മേതിൽ ദേവിക ഇപ്പോൾ. തന്റെ ഏറ്റവും പുതിയാ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദേവിക അത് തെളിയിച്ചിരിക്കുന്നത്. ശ്രീരാമന്റേയും സീതദേവിയുടേയും ആദ്യ സമാഗമമാണ് ഇതിവൃത്തം. കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരിക്കുന്ന സീതാദേവിയെ ശ്രീരാമന്‍ കാണുന്നതും ലക്ഷ്മിയുടെ രൂപം അവളില്‍ ദര്‍ശിക്കുന്നതുമാണ് നൃത്തത്തിൽ കൂടി ദേവിക അവതരിപ്പിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ദേവിക പങ്കുവെച്ച വീഡിയോ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി പേരാണ് ദേവികയെ അഭിനന്ദിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. വിവാഹമോചനത്തിന് വേണ്ടി കോടതിയെ സമീപിച്ചിരിക്കുന്നു ദേവിക നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിഷയം ആണ് നടൻ മുകേഷിന്റെ വിവാഹമോചന വാർത്ത. മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ മേതിൽ ദേവികയും വാർത്തകളോട് പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. വിവാഹമോചിതർ ആകുന്നു എന്ന് പ്രചരിച്ചത് ശരിയായ വാർത്ത ആണെന്നും എട്ടു വർഷമായി താനും മുകേഷും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്, എന്നാൽ അദ്ദേഹവുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്നും അത് കൊണ്ടാണ് വിവാഹമോചിതർ ആകാൻ തീരുമാനിച്ചത് എന്നും വിവാഹമോചനം നേടിയാലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്നും മേതിൽ ദേവിക പറഞ്ഞു.

കേഷ് ഒരു നല്ല ഭർത്താവ് അല്ലെന്നും ഭർത്താവ് എന്ന നിലയിൽ മുകേഷ് ഒരു പരാജയമാണെന്നും മദ്യപാനവും തെറിവിളിയും പരസ്ത്രീ ബന്ധവും ഉണ്ടെന്നും അതിനാലാണ് ദേവിക ഇപ്പോൾ വിവാഹമോചനത്തിന് ഒരുങ്ങുന്നത് എന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ. നാളുകൾ ആയി ഇരുവരും പിരിഞ്ഞാണ് താമസം. ദേവിക ഇപ്പോൾ പാലക്കാട്ട് ദേവികയുടെ വീട്ടിൽ ആണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അഭിമുഖീകരിച്ച താരം പ്രചരിച്ച വാർത്തകൾ സത്യം ആണെന്നും എന്നാൽ വിവാഹമോചനത്തിന്റെ കാരണങ്ങൾ വിളിച്ച് പറഞ്ഞു മുകേഷിന്റെ മുഖത്തു ചെളി വാരി എറിയാൻ ഞാൻ ഒരുക്കൽ ആല്ലെന്നും അദ്ദേഹം ഇപ്പോഴും എന്റെ ഭർത്താവ് ആണെന്നുമാണ് മേതിൽ ദേവിക പറഞ്ഞത്.

Trending

To Top