ആ വാർത്ത പ്രചരിച്ചതോടെ രായ്ക്ക് രാമാനം ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു!

എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പരിപാടിയാണ് പറയാം നേടാം എന്നത്.  അമൃത ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരുപാടിയിൽ നിരവധി താരങ്ങൾ ആണ് അവതാരകർ ആയി എത്തുന്നത്. പരുപാടിയിൽ എം ജി താരങ്ങളോട്…

MG Sreekumar love story

എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പരിപാടിയാണ് പറയാം നേടാം എന്നത്.  അമൃത ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരുപാടിയിൽ നിരവധി താരങ്ങൾ ആണ് അവതാരകർ ആയി എത്തുന്നത്. പരുപാടിയിൽ എം ജി താരങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന് താരങ്ങൾ നൽകുന്ന ഉത്തരങ്ങളുമെല്ലാം രസകരമാണ്. അടുത്തിടെ കൊച്ചുപ്രേമൻ ആണ് അതിഥിയായി എത്തിയത്. ചോദ്യോത്തര വേളയിൽ പുലിവാല് കല്യാണം എന്ന ചിത്രത്തിൽ ജയസൂര്യയും കാവ്യാമാധവനും ഒളിച്ചോടുന്ന സ്ഥലം ഏതായിരുന്നു എന്നാണു ചോദിച്ചത്. മംഗലാപുരം എന്ന് കൊച്ചുപ്രേമൻ ഉത്തരം പറഞ്ഞിട്ട് എല്ലാവരും ഒളിച്ചോടാൻ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് അത് എന്നും പറഞ്ഞു. അപ്പോഴാണ് എംജി തന്റെ അനുഭവ കഥ പറയുന്നത്. മംഗലാപുരത്തെ കുറിച്ച് എനിക്കും ഓർമ്മകൾ ഉണ്ട് എന്നാണു എം ജി പറഞ്ഞു തുടങ്ങിയത്.

ലീവിങ് റിലേഷനിൽ കഴിഞ്ഞ താനും ലേഖയും പെട്ടന്നൊരിക്കൽ മംഗലാപുരത്തേക്ക് ഒളിച്ചോടി പോയാണ് വിവാഹം കഴിച്ചത് എന്നും പറഞ്ഞു. താനും ലേഖയും ലീവിങ് റിലേഷനിൽ ഉള്ള സമയത്ത് ഒരിക്കൽ ഒരു റിസോർട്ടിൽ താമസിക്കുകയായിരുന്നു. അപ്പോഴാണ് വനിതാ മാഗസിന്റെ രണ്ടു പ്രധാനപ്പെട്ട ആളുകൾ വന്നു ഒരു അഭുമുഖം തരാമോ എന്ന് തിരക്കിയത്. നല്ല ഒരു അഭിമുഖം തന്നാൽ മാഗസിന്റെ കവർ ആയി നിങ്ങളുടെ ഫോട്ടോ വെയ്ക്കാം എന്ന് അവർ പറഞ്ഞു. എന്റെ ഫോട്ടോ ആണോ എന്ന് ചോദിച്ചപ്പോൾ അതെ എന്നും അവർ ഉത്തരം പറഞ്ഞു. അങ്ങനെ അഭിമുഖം തുടങ്ങി. അവർ ഓരോ ചോദ്യങ്ങൾ ചോദിച്ചു, അതിനു സത്യസന്ധമായി തന്നെ മറുപടിയും പറഞ്ഞു. ശേഷം ഫോട്ടോഗ്രാഫർ വന്നു ഫോട്ടോയും എടുത്ത്. mg-sreekumar-with-wife

അതിനു രണ്ടാഴ്ചകൾക്ക് ശേഷം ആണ് മാഗസിൻ പുറത്തിറങ്ങിയത്.മാഗസിൻ വന്നപ്പോൾ ആദ്യം തന്നെ എം ജി ശ്രീകുമാർ വിവാഹിതനായി എന്ന വാർത്ത. അതിന്റെ കൂടെ കവർ ഫോട്ടോ ആയി ഞങ്ങളുടെ ഫോട്ടോയും. അപ്പോൾ തന്നെ ഞങ്ങൾ അവിടെ നിന്ന് ഒളിച്ചോടി മംഗലാപുരത്തേക്ക്. അവിടെ അപ്പോഴേക്കും കൂട്ടുകാർ എല്ലാം കാത്ത് നിൽപ്പുണ്ടായിരുന്നു. അങ്ങനെ അവിടെ പോയി ആണ് വിവാഹം രജിസ്റ്റർ ചെയ്തത് എന്നും പിന്നീട നാട്ടിൽ വന്നു ഒരിക്കൽ കൂടി വിവാഹം കഴിച്ചുവെന്നും എം ജി പറഞ്ഞു.