Film News

പോകുന്ന സ്ഥലത്ത് ഒക്കെ ഭാര്യയെയും കൊണ്ട് പോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍

mg-sreekumar-with-wife

എം.ജി ശ്രീകുമാര്‍ എന്ന ഗായകന്‍ മലയാളിയുടെ ആസ്വാദന തലത്തിന്റെ ഭാഗമായിട്ട് വര്‍ഷങ്ങളേറെയായി. നിരവധി ഹിറ്റു ഗാനങ്ങള്‍, ഏറെയും പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിനൊപ്പം. പല സെലിബ്രിറ്റികളും പലയിടങ്ങളിലും പോകുമ്ബോള്‍ അവരുടെ ഭാര്യമാരെ കൂട്ടാറില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി എവിടെപ്പോയാലും ഭാര്യയെ കൂടെ കൊണ്ടു പോകുന്ന ഒരു വ്യക്തിത്വമാണ് എംജി ശ്രീകുമാറിന്റെത്. ഇപ്പോളിതാ ഇതിനുള്ള കാരണം തുറന്നു പറയുകയാണ് താരം.

mg sreekumar with wife

” വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനെന്റെ ഭാര്യയുമായി നടക്കുമ്ബോള്‍, എനിക്ക് അവളെ പേടിയായത് കൊണ്ടാണ് ഞാന്‍ കൂടെ കൊണ്ട് നടക്കുന്നത് എന്ന തരത്തില്‍ എന്റെ സുഹൃത്തുക്കള്‍ അടക്കമാണ് അത് പ്രചരിപ്പിച്ചത്. ഇവന് വേറെ ജോലിയില്ലേ പോകുന്നുടത്തെല്ലാം അവളെയും കൊണ്ട് പോകാന്‍ എന്നോക്കെ ആണ് പലരും പറഞ്ഞത്. എന്റെ ചേട്ടന്‍ വരെ ഈ കാര്യം പറഞ്ഞെന്നെ ചീത്ത വിളിച്ചിട്ടുണ്ട്.

m-g-sreekumar-wife-lekha

പക്ഷെ കാലം മാറി, ഇന്ന് 99 ശതമാനം സെലിബ്രിറ്റിസും അവര്‍ പോകുന്നിടത്തെല്ലാം ഭാര്യമാരെയും കൊണ്ട് പോകാറുണ്ട്. എനിക്കെന്റെ ഭാര്യയെ പേടിയില്ല, എനിക്ക് അവളോട് സ്നേഹമാണ്. ഞാന്‍ പോകുമ്ബോള്‍ എന്റെ വൈഫ് അടുത്ത് ഇല്ല എന്നുണ്ടെങ്കില്‍ എനിക്കെന്തോ വിഷമം പോലെയാണ്. എന്റെ കാര്യങ്ങള്‍ നോക്കാനും, എല്ലാം അറേഞ്ച് ചെയ്യാനും ഒരു മാനേജരെ കൊണ്ട് പോകുന്നതിനേക്കാള്‍ നല്ലതല്ലേ ഭാര്യയെ കൊണ്ടുപോകുന്നത്.

Trending

To Top
Don`t copy text!