അവരുടെ സ്ക്രിപ്റ്റ് പ്രകാരം മണിക്കുട്ടൻ ആണ് വിജയ്, ബിഗ് ബോസ്സിനെതിരെ മിഷേൽ!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ജനപ്രീയ റീലിറ്റി ഷോ ആണ് ബിഗ് ബോസ്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ ഘട്ടത്തിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും…

Michael about bigg boss

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ജനപ്രീയ റീലിറ്റി ഷോ ആണ് ബിഗ് ബോസ്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ ഘട്ടത്തിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും കൂടുതൽ മത്സരാർത്ഥികൾ സെലിബ്രിറ്റികൾ ആയിരുന്നു. എന്നാൽ ഈ തവണ സെലിബ്രിറ്റികൾ വളരെ കുറവാണ്. പരുപാടി തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആകുന്നുള്ളുവെങ്കിലും സംഭവ ബഹുലമായ മുഹൂർത്തങ്ങളിൽ കൂടിയാണ് ഓരോ ദിവസത്തെയും എപ്പിസോഡ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ മത്സരാർത്ഥികൾ തമ്മിൽ കയ്യാംകളി വരെ എത്തിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന പരുപാടിക്ക് ആരാധകർ ഏറെയാണ്. പരുപാടിയുടെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ആണ് ഫിറോസ് ഖാനെയും സജ്‌നയെയും പുറത്താക്കിയത്. ഇപ്പോൾ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് മുൻ മത്സരാർത്ഥി ആയ മിഷേൽ.

പെണ്ണിന് പെണ്ണിനെ പറയാം, പെണ്ണിനു ആണിനെ പറയാം, എന്ത് കൊണ്ട് ഒരു ആണിന് പെണ്ണിനെ പറഞ്ഞു കൂടാ? അവർ മനഃപൂർവം ഫിറോസ് ഖാനെ പുറത്തേക്കിയതാണ് . അവരുടെ അടുത്ത ലക്ഷ്യം സായ് ആണ്. സായിയുടെ ഭാഗത്ത് നിന്നും ഒരു ചെറിയ തെറ്റ് പറ്റാനായി കാത്തിരിക്കുകയാണ് അവർ. അവരുടെ സ്ക്രിപ്റ്റ് പ്രകാരം പരുപാടിയിൽ വിന്നർ ആകുന്നത് മണിക്കുട്ടൻ ആണ്. അതിനു വേണ്ടി അവർ നടത്തുന്ന കളികൾ ആണ് ഇതൊക്കെ. സായി ആർമികൾ ഉണ്ടെങ്കിൽ ഇതിനെതിരെ പ്രതികരിക്കണം. കാരണം ഫിറോസിന് ശേഷം ഏറ്റവും കൂടുതൽ സപ്പോർട്ട് ഉള്ള ആൾ സായി ആണ്. നോക്കിക്കോ, എനിക്കുറപ്പാണ്. അവർ ഇനി ലക്‌ഷ്യം വെക്കുന്നത് സായിയെ ആണ്.

അവിടെ എല്ലാം സ്ക്രിപ്റ്റഡ് ആണ്. അവരുടെ സ്ക്രിപ്റ്റ് അനുസരിച്ച് അടുത്ത പുറത്തേക്ക് പോകുന്ന ആൾ സായി ആയിരിക്കും. അതിനു അവനെ മനഃപൂർവം ഒറ്റപ്പെടുത്താൻ അവർ ശ്രമിക്കും എന്നും സ്ക്രിപ്റ്റിൽ വിജയ് മണിക്കുട്ടൻ ആയത് കൊണ്ട് എതിരാളിക്കെ ഒഴിവാക്കാനുള്ള ഒരു തന്ത്രം ആണ് ഇതെന്നും ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ കൂടി മിഷേൽ പറയുന്നത്.