അന്ന് ക്വിറ്റ് ചെയ്ത് പോയ ആള്‍ വിന്നര്‍ ആയപ്പോള്‍ ആരും ബഹളം വെച്ചില്ലല്ലോ… ഇപ്പോള്‍ അസൂയ മാത്രം!!! മിഷേല്‍

ബിഗ് ബോസ് മലയാളം അവസാനിച്ചെങ്കിലും ദില്‍ഷ വിജയിയായതിനെ ചൊല്ലി ഇപ്പോഴും വിവാദ അടങ്ങുന്നില്ല. ബിഗ് ബോസ് മലയാളത്തിലെ ആദ്യ ലേഡി വിന്നറാണ് ദില്‍ഷ. ദില്‍ഷയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ നിറയുന്നുണ്ട്.

റോബിന്‍ ആരാധകരുടെ വോട്ടുകൊണ്ടാണ് ദില്‍ഷ വിജയിച്ചതെന്നാണ് പ്രധാന ആരോപണം. റോബിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ദില്‍ഷ ജയിക്കില്ലായിരുന്നുവെന്നും റോബിന്‍ വോട്ട് ആവശ്യപ്പെട്ടതുകൊണ്ടാണ് ആരാധകര്‍ ദില്‍ഷയ്ക്ക് വോട്ട് നല്‍കിയതെന്നും ഷോ കണ്ട പ്രേക്ഷകരും മറ്റു മത്സാര്‍ഥികളും ആരോപിച്ചിരുന്നു.

ഇപ്പോഴിതാ ദില്‍ഷയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന നടി മിഷേല്‍ ആന്‍ ഡാനിയല്‍. ദില്‍ഷ വിജയം അര്‍ഹിക്കുന്നില്ലെന്ന് പറയുന്നവര്‍ കഴിഞ്ഞ സീസണില്‍ മത്സരാര്‍ഥികളായ മണിക്കുട്ടനേയും ഡിംപലിനേയും എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്നാണ് മിഷേല്‍ ചോദിക്കുന്നത്.

‘രണ്ട് മൂന്ന് ദിവസമായി കേള്‍ക്കുന്ന ഒന്നാണ് ദില്‍ഷ വിജയി ആകേണ്ടിയിരുന്നില്ല, ദില്‍ഷയ്ക്ക് അര്‍ഹതയില്ല, റോബിന്‍ കാരണമാണ് ദില്‍ഷ വിന്നറായത് എന്നുള്ളതെല്ലാം.

ആദ്യം തന്നെ പറയട്ടെ… ആ കുട്ടി ഹൗസില്‍ നൂറ് ദിവസം തികച്ച മത്സരാര്‍ഥിയാണ്. രണ്ടാമത്തെ കാര്യം അത്രയേറെ ബുദ്ധിമുട്ടുള്ള ടിക്കറ്റ് ടു ഫിനാലെ ദില്‍ഷ ജയിച്ചു എന്നുള്ളതാണ്. മൂന്നാമതായി ആ കുട്ടി ഒരിക്കലും റോബിനോട് പറഞ്ഞിട്ടില്ല എന്നെ ഒന്ന് സപ്പോര്‍ട്ട് ചെയ്യാനോ… ഫാന്‍സിനോട് പറഞ്ഞ് വോട്ട് മേടിച്ച് തരാനോ… വോട്ട് ദില്‍ഷയ്ക്ക് റോബിന്‍ സ്വന്തം ഇഷ്ടപ്രകാരം മേടിച്ച് കൊടുത്തതാണ്.

അതില്‍ ദില്‍ഷയ്ക്ക് പങ്കില്ല. മാത്രമല്ല റോബിനെ കൂടാതെ ഷോയില്‍ നിന്നും പുറത്തായ മറ്റ് മത്സരാര്‍ഥികളെല്ലാം തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നുണ്ടായിരുന്നു. അവര്‍ വോട്ട് ചോദിച്ച് വീഡിയോ ഇട്ടതിന് ഇല്ലാത്ത പ്രശ്‌നമാണ് റോബിന്‍ ദില്‍ഷയ്ക്ക് വേണ്ടി വോട്ട് ചോദിച്ചപ്പോള്‍ ഉണ്ടായത്. അതില്‍ ന്യായമില്ലെന്നും മിഷേല്‍ പറയുന്നു.

അതുപോലെ തന്നെ മൂന്നാം സീസണിലെ മത്സരാര്‍ഥികളായിരുന്നു മണിക്കുട്ടനും ഡിംപല്‍ ഭാലും. അതില്‍ മണിക്കുട്ടന്‍ ഒരിക്കല്‍ ഷോ ക്വിറ്റ് ചെയ്ത് പോയി തിരികെ വന്ന മത്സരാര്‍ഥിയാണ്. ഡിംപല്‍ ഒരിക്കല്‍ പുറത്ത് പോയി വീണ്ടും വന്ന് മത്സരിച്ചു. എന്നിട്ട് അവര്‍ രണ്ടുപേരുമാണ് ഒന്നാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമെത്തിയത്. അതില്‍ അനീതി നിങ്ങള്‍ക്ക് തോന്നിയില്ലേ എന്നാണ് മിഷേല്‍ ചോദിക്കുന്നത്.

ക്വിറ്റ് ചെയ്ത് പോയ ആളാണ് തിരികെ വന്ന് വിന്നര്‍ ആയത്. അന്ന് ആരും ഡിസര്‍വിങ്ങല്ലെന്ന് പറഞ്ഞ് ബഹളം വെച്ചില്ലല്ലോ, പിന്നെ എന്തിന് നൂറ് ദിവസം വീട്ടില്‍ തികച്ച ഡിസര്‍വിങ് ആയിട്ടുള്ള മത്സരാര്‍ഥിയെ കുറ്റപ്പെടുത്തുന്നു?. ഇതിന് അസൂയ എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല’ എന്നാണ് മിഷേല്‍ വ്യക്തമാക്കുന്നു.

Anu B