തന്‍വി മോള്‍ വല്ല്യകുട്ടിയായി!!! ആഘോഷമാക്കി മിഥുനും ലക്ഷ്മിയും

നടനും ആര്‍ജെയും അവതാരകനും ഒക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചയാളാണ് മിഥുന്‍. മിഥുനും ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും അടങ്ങുന്ന കുടുംബം മലയാളിയ്ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ കുടുംബത്തിലെ വലിയ സന്തോഷമാണ് മിഥുനും ലക്ഷ്മിയും പങ്കുവച്ചിരിക്കുന്നത്.…

നടനും ആര്‍ജെയും അവതാരകനും ഒക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചയാളാണ് മിഥുന്‍. മിഥുനും ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും അടങ്ങുന്ന കുടുംബം മലയാളിയ്ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ കുടുംബത്തിലെ വലിയ സന്തോഷമാണ് മിഥുനും ലക്ഷ്മിയും പങ്കുവച്ചിരിക്കുന്നത്.

മകള്‍ തന്‍വി മിഥുന്‍ പ്രായപൂര്‍ത്തിയായ സന്തോഷമാണ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്. ആചാരപ്രകാരമുള്ള വയസ്സറിയിക്കല്‍ ചടങ്ങ് (തിരണ്ടു കല്യാണം) ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങള്‍. ചടങ്ങുകളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് മിഥുനും ലക്ഷ്മിയും തന്നെയാണ് സന്തോഷം ആരാധകരെ അറിയിച്ചത്.

ചടങ്ങ് കല്യാണം പോലെ തന്നെ മിഥുനും കുടുംബവും ആഘോഷമാക്കിയിരിക്കുകയാണ്. ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായി തന്‍വി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ മിഥുനും ലക്ഷ്മി പങ്കുവച്ച വീഡിയോയ്ക്ക് താഴെ ജോത്സ്ന, നൈല ഉഷ തുടങ്ങിയ താരങ്ങളും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.