‘എല്ലാരും കൂടി അങ്ങ് ആഞ്ഞു പിടിച്ചു പ്രമോഷന്‍ ഇറങ്ങിയാല്‍ 100 കോടി അങ്ങ് എത്തിക്കാം’

വമ്പന്‍ താരനിര അണിനിരന്ന് മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018Everyone Is A Hero എന്ന ചിത്രം. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. വേണു കുന്നപ്പള്ളി, സി കെ…

വമ്പന്‍ താരനിര അണിനിരന്ന് മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018Everyone Is A Hero എന്ന ചിത്രം. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘എല്ലാരും കൂടി അങ്ങ് ആഞ്ഞു പിടിച്ചു പ്രമോഷന്‍ ഇറങ്ങിയാല്‍ 100 കോടി അങ്ങ് എത്തിക്കാം’ എന്നാണ് മിഥുന്‍ പ്രകാശ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മലയാള സിനിമയെ ഷോര്‍ട്ട് ഫിലിം ഇന്‍ഡസ്ട്രി എന്ന് പറഞ്ഞു പുച്ഛിച്ചവര്‍ക്ക് മുന്നിലേക്ക് ഇതാഞങ്ങളുടെ പുതിയ മലയാള എന്നും പറഞ്ഞു നമുക്ക് ഏത് ഭാഷക്കാരനെയും കാണിക്കാവുന്ന പടം . ഈ സിനിമയുടെ ഭാഗമായ എല്ലാ നടന്മാര്‍ക്കും അഭിനന്ദനങള്‍ .. തങ്ങളുടെ റോളുകള്‍ വലുതാണ് ചെറുതാണ് എന്ന് നോക്കി പടം ചെയ്തില്ലെങ്കില്‍ നഷ്ടം മലയാള സിനിമക്കായിരുന്നു . അഭിനേതാക്കളില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ടൊവിനോയാണ് , ടൊവിനോ ഗംഭീരമാക്കിയിട്ടുണ്ട് . മിന്നല്‍ മുരളിക്ക് കിട്ടാതെ പോയ തിയേറ്റര്‍ സ്പീരിയന്‍സും തിയേറ്റര്‍ ഹിറ്റും ടൊവിനോക്ക് ഈ ചിത്രത്തിലൂടെ കിട്ടി . ആസിഫിനും പടം ഗുണം ചെയ്യും , ലാല്‍ നേരേയന്‍ ചാക്കോച്ചന്‍ വിനീത് എല്ലാരും കൊള്ളാം . എല്ലാരും കൂടി അങ്ങ് ആഞ്ഞു പിടിച്ചു പ്രമോഷന്‍ ഇറങ്ങിയാല്‍ 100 കോടി അങ്ങ് എത്തിക്കാം.

മലയാളി ഒരിക്കലും മറക്കാനിടയില്ലാത്ത വര്‍ഷം തന്നെയാണ് ‘2018’. മഹാപ്രളയം കേരളത്തെ ഒന്നാകെ ദുരിതലാക്കിയ വര്‍ഷമായിരുന്നു 2018. ആദ്യം ഭയത്തിന്റെയും ആശങ്കയുടെയും തീവിത്തുകള്‍ ജനങ്ങള്‍ക്കിടെ പാകിയെങ്കിലും പിന്നീടങ്ങോട്ട് നാം കണ്ടത്, കേട്ടത് ചെറുത്തു നില്‍പ്പിന്റെയും കൂട്ടായ്മയുടെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥകളാണ്. ഒറ്റകെട്ടായി കേരളക്കര പോരാടി ഒതുക്കിയ ആ പ്രളയത്തെയും അതിന്റെ കെടുതീകളെയും ആധാരമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രമാണ് ‘2018 Everyone Is A Hero’. ഇന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.