മിഥുൻ മാനുവൽ തോമസിന്റെ ‘അർദ്ധരാത്രിയിലെ കുട’ ചിത്രീകരണം പൂർത്തിയായി

‘അഞ്ചാം പാതിര’എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രം ‘അർദ്ധരാത്രിയിലെ കുട’യുടെ ഷൂട്ടിംഗ് പൂർത്തിയായി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നടനും നിർമാതാവുമായ വിജയ് ബാബു ആണ് സിനിമ…

‘അഞ്ചാം പാതിര’എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രം ‘അർദ്ധരാത്രിയിലെ കുട’യുടെ ഷൂട്ടിംഗ് പൂർത്തിയായി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നടനും നിർമാതാവുമായ വിജയ് ബാബു ആണ് സിനിമ നിർമിക്കുന്നത്.

ചിത്രത്തിൽ അജു വർഗീസ്, വിജയ് ബാബു, സൈജു കുറുപ്പ്,ഇന്ദ്രൻസ്, അനാർക്കലി മരയ്ക്കാർ, ഭീമൻ രഘു, ബിജുക്കുട്ടൻ,നെൽസൺ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തൊടുപുഴ, വയനാട്,കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

അർദ്ധരാത്രിയിലെ കുട ഒരു ഫീൽ ഗുഡ് ഹ്യൂമർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്‌മാനാണ്.മിഥുൻ മാനുവൽ ഫ്രൈഡേ ഫിലിം ഹൗസിനു വേണ്ടി ആട് ഒന്നും രണ്ടും ഭാഗങ്ങൾ വൻ വിജയമായിരുന്നു. കൂടാതെ കുഞ്ചാക്കോ ബോബനെ നായകനാക്കി ചിത്രീകരിച്ച ‘അഞ്ചാം പാതിര’യും സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു