മമ്മൂക്ക നേരിട്ട് വിളിച്ചു, മോനേ നിനക്ക് എന്ത് പറ്റിയെടാ എന്നു ചോദിച്ചു!! താരങ്ങളെല്ലാം വിളിച്ചിരുന്നു- മിഥുന്‍

ഇന്നലെയാണ് നടനും അവതാരകയുമായ മിഥുന്‍ രമേശ് ജോലിയില്‍ തിരികെ പ്രവേശിച്ച സന്തോഷം പങ്കുവച്ചത്. ദുബായില്‍ ഹിറ്റ് 96.7ല്‍ ആര്‍ജെയാണ് മിഥുന്‍. തനിക്ക് ടീമംഗങ്ങള്‍ തന്ന ഗംഭീര സ്വീകരണത്തിന്റെ വീഡിയോ മിഥുന്‍ പങ്കുവച്ചിരുന്നു. ഈ മാസം…

ഇന്നലെയാണ് നടനും അവതാരകയുമായ മിഥുന്‍ രമേശ് ജോലിയില്‍ തിരികെ പ്രവേശിച്ച സന്തോഷം പങ്കുവച്ചത്. ദുബായില്‍ ഹിറ്റ് 96.7ല്‍ ആര്‍ജെയാണ് മിഥുന്‍. തനിക്ക് ടീമംഗങ്ങള്‍ തന്ന ഗംഭീര സ്വീകരണത്തിന്റെ വീഡിയോ മിഥുന്‍ പങ്കുവച്ചിരുന്നു.

ഈ മാസം ആദ്യമാണ് മിഥുന്‍ തനിക്ക് ബെല്‍സ് പാഴ്‌സി രോഗം ബാധിച്ച വിവരം പങ്കുവച്ചത്. ആരാധക ലോകം ഒന്നടങ്കം മിഥുന്റെ അവസ്ഥയറിഞ്ഞ് ഞെട്ടിയിരുന്നു. ശേഷം സോഷ്യലിടത്ത് നിറയെ മിഥുന്റെ രക്ഷയ്ക്കായി പ്രാര്‍ഥനകളായിരുന്നു. ഇപ്പോഴിതാ രോഗമുക്തി നേടി റേഡിയോ സീറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മിഥുന്‍.

രോഗമുക്തി നേടി തിരികെ ജോലിയില്‍ പ്രവേശിച്ചയുടനെ തന്നെ തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദിയറിച്ചിരിക്കുകയാണ് താരം. താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിരുന്നെന്ന് മിഥുന്‍ പറയുന്നു.

തന്റെ അസുഖ വിവരമറിഞ്ഞ് പലരും തനിക്ക് വേണ്ടി അര്‍ച്ചന കഴിപ്പിക്കുകയും പള്ളിയില്‍ പ്രാര്‍ത്ഥന കൂടുകയും ചെയ്തിട്ടുണ്ടായിരുന്നു. അതൊക്കെ താരമായതുകൊണ്ട് ലഭിച്ച അനുഗ്രഹമാണെന്നും മിഥുന്‍ പറയുന്നു.

മമ്മൂക്ക ആദ്യ ദിവസം തന്നെ വിളിച്ച് രോഗവിവരം അന്വേഷിച്ചു. ‘ അദ്ദേഹം ഇതുവരെയും നേരിട്ട് വിളിച്ചിട്ടില്ല. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ മമ്മൂക്കയ്ക്ക് ഒപ്പമുള്ളവരാണ് വിളിക്കുക. എന്നാല്‍ രോഗം അറിഞ്ഞപ്പോള്‍ അദ്ദേഹം നേരിട്ട് വിളിച്ചു. മോനേ നിനക്ക് എന്ത് പറ്റിയെടാ എന്നാണ് ചോദിച്ചതെന്നും മിഥുന്‍ പറയുന്നു.

സുരേഷേട്ടന്‍ വിളിച്ചു. ദിലീപേട്ടന്‍ ഡോക്ടര്‍മാരോട് സംസാരിച്ചു. ചാക്കോച്ചന്‍ നേരെ ആശുപത്രിയിലേക്ക് വന്നു. പിഷാരടി, അനൂപ് മേനോന്‍, ഉണ്ണിമുകുന്ദന്‍, ടൊവിനോ തോമസ് തുടങ്ങി എല്ലാവരും വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു.

മാത്രമല്ല നിവിന്റെ പടം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അസുഖം ബാധിച്ചത്.
അഞ്ച് സീനേ ചെയ്തിട്ടുള്ളൂ. രോഗം സുഖപ്പെടാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും, അഞ്ച് സീനല്ലേ ഉള്ളൂ അത് മാറ്റിയെടുക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു.

പക്ഷേ നിവിന്‍ പറഞ്ഞത് ‘നിങ്ങള്‍ ആരോഗ്യം നോക്കിക്കോളൂ. ബാക്കിയൊക്കെ നമ്മള്‍ ചെയ്‌തോളാം. മിഥുന്‍ തിരിച്ച് വന്നിട്ട് ബാക്കി ഷൂട്ട് ചെയ്യാം’ എന്നായിരുന്നെന്നും മിഥുന്‍ പറയുന്നു.