മലയാളം ന്യൂസ് പോർട്ടൽ
Film News

റാണാ-മീഹിക വിവാഹാഘോഷങ്ങൾക്ക് തുടക്കം, ഹാൽദി ചിത്രങ്ങൾ പുറത്ത് വിട്ട് താരങ്ങൾ!

Miheeka Haldi Photos

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന താര വിവാഹമാണ് റാണാ-മീഹിക ജോഡികളുടേത്. നേരുത്തേ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് വിവാഹം മാറ്റിവെയ്ക്കുകയാണ്. എന്നാൽ ഇപ്പോൾ ആഗസ്റ്റ് 8 നു ഇരുവരുടെയും വിവാഹം നിശ്ചയിരിക്കുകയാണ്. വിവാഹാഘോഷങ്ങൾ ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു. ഇന്നലെ ആയിരുന്നു ഹാൽദി ചടങ്ങുകൾ നടന്നത്. ഹല്‍ദി ചടങ്ങുകളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഹൈദരാബാദില്‍ മിഹീകയുടെ വസതിയിലാണ് കഴിഞ്ഞ ദിവസം ഹാല്‍ദി ചടങ്ങുകള്‍ നടന്നത്.

ബിസിനസുകാരനായ സുരേഷ് ബജാജിന്റെയുും ജുവലറി ഡിസൈനറായ ബന്റി ബജാജിന്റെയും മകളാണ് മിഹീക. ഇന്റീരിയര്‍ ഡിസൈനിംഗ് ബിരുദധാരിയായ മിഹീക ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്‌റ്റുഡിയോ എന്ന പേരില്‍ ഒരു സ്ഥാപനവും നടത്തുന്നുണ്ട്.

മഞ്ഞ നിറത്തിലെ ട്രെഡീഷണല്‍ ലെഹങ്കയില്‍ അതീവ സുന്ദരിയായാണ് മിഹീക ഹാൽദി ആഘോഷത്തിന് എത്തി ചേർന്നിരിക്കുന്നത്.  ഔട്ട്ഫിറ്റിനൊപ്പം വ്യത്യസ്ഥമായ മിഹീകയുടെ ആഭരണങ്ങളും ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി. സ്വര്‍ണത്തിനും ഡയമണ്ടിനും പകരം കമ്മലും വളയും മോതിരവുമെല്ലാം ചിപ്പികള്‍ കൊണ്ടു കോര്‍ത്തെടുത്തവയാണ്.കോവിഡ് 19 ടെസ്റ്റ് നടത്തിയതിനു ശേഷമേ അതിഥികള്‍ വിവാഹത്തിനെത്തൂ. സോഷ്യല്‍ ഡിസ്റ്റന്‍സിഗ് പാലിക്കുന്ന രീതിയിലാവും വേദി സജ്ജീകരിക്കുക. വെന്യൂവില്‍ എല്ലായിടത്തും സാനിറ്റൈസ് സൗകര്യവും ഒരുക്കും. സന്തോഷമുള്ള ഈ അവസരത്തില്‍ ചടങ്ങിനെത്തുന്ന എല്ലാവരുടെയും സുരക്ഷയും പ്രധാനമാണ് എന്നാണ് താരങ്ങൾ അറിയിച്ചിരിക്കുന്നത്. വളരെ ആർഭാട പൂർവം നടത്താനിരുന്ന താര വിവാഹം കോവിഡ് ആശങ്കയിൽ ലളിതമായ ചടങ്ങുകളോടെ നടത്താൻ തീരുമാനിക്കുകയായിരുന്നു.

Related posts

റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം ഇന്ന് !! വിവാഹം ഡിസംബറില്‍

WebDesk4

രാജ പ്രൗഢിയിൽ തിളങ്ങി റാണയും മിഹീകയും; വിവാഹ ചിത്രങ്ങൾ പുറത്ത്

WebDesk4

ബാഹുബലി വില്ലൻ റാണ ദഗ്ഗുബതി വിവാഹിതനാകുന്നു !!

WebDesk4

പൽവാർ ദേവന്റെ മനം കവർന്ന ആ സുന്ദരി !! റാണ ദഗ്ഗുബാട്ടിയുടെ പ്രിയതമയുടെ ചിത്രങ്ങൾ കാണാം

WebDesk4