പൽവാർ ദേവന്റെ മനം കവർന്ന ആ സുന്ദരി !! റാണ ദഗ്ഗുബാട്ടിയുടെ പ്രിയതമയുടെ ചിത്രങ്ങൾ കാണാം - മലയാളം ന്യൂസ് പോർട്ടൽ
Film News

പൽവാർ ദേവന്റെ മനം കവർന്ന ആ സുന്ദരി !! റാണ ദഗ്ഗുബാട്ടിയുടെ പ്രിയതമയുടെ ചിത്രങ്ങൾ കാണാം

ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റാണ ദഗ്ഗുബാട്ടി. ഇന്നലെ തന്റെ വിവാഹ വാര്‍ത്ത അറിയിച്ച്‌ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് താരം. മിഹീഖ ബജാജ് ആണ് റാണയുടെ മനം കവര്‍ന്ന സുന്ദരി. മിഹീഖയ്ക്ക് ഒപ്പമുള്ള ചിത്രവും റാണ ഇന്നലെ പങ്കുവച്ചിരുന്നു. പല്‍വാര്‍ ദേവന്റെ മനം കവര്‍ന്ന സുന്ദരിയെ കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ഒരു ബിസിനസുകാരിയാണ്. ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡെക്കര്‍ ഷോറൂം നടത്തുകയാണ് മിഹീഖ. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദധാരിയാണ് മിഹീഖ.

കര്‍സാല ജ്വല്ലറി ബ്രാന്‍ഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമൊക്കെയാണ് മിഹീഖയുടെ അമ്മ ബണ്ടി. അമ്മയാണ് തന്റെ വലിയ പിന്തുണയെന്ന് നിരവധി അവസരങ്ങളില്‍ മിഹീഖ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ പറഞ്ഞിട്ടുണ്ട്. എന്നാണ് റാണയുടെയും മിഹീഖയുടെയും വിവാഹം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍ ഇപ്പോള്‍. ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷം ജനജീവിതം സാധാരണ നിലയിലേക്കെത്തിയശേഷമായിരിക്കും വിവാഹമെന്നാണ് സൂചന.

Join Our WhatsApp Group

Trending

To Top
Don`t copy text!